Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
മയ്യനാട്ട് വീട്ടിലെത്തിയ ബ്രിട്ടീഷ് പൗരന്‍
reporter

കൊല്ലം: പുലര്‍ച്ചെ വീട്ടിലെത്തിയ വിദേശ പൗരനെ കണ്ട് കുടുംബാംഗങ്ങള്‍ ഞെട്ടി. മയ്യനാട്ട് കോടവിള പടിഞ്ഞാറ്റതില്‍ വിഷ്ണുവിന്റെ വീടിന്റെ വാതിലില്‍ ശക്തമായി മുട്ടിയെത്തിയത് ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോണ്‍ (യുവാവ്) ആയിരുന്നു. നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിരുന്ന പാട്രിക്, കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പം ബാറുകളില്‍ മദ്യപിച്ചിരുന്നു. ഗൈഡ് ബോധരഹിതനായതോടെ ഒറ്റയ്ക്ക് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പാട്രിക് വഴിതെറ്റി മയ്യനാട്ട് എത്തിയത്. രാത്രി മുഴുവന്‍ വഴിതെറ്റി നടന്നുവെന്നും സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന.

അസമയത്ത് വീട്ടിലെത്തിയ വിദേശിയെ കണ്ട വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അയല്‍വാസികളെയും മെമ്പറെയും വിളിച്ചുവരുത്തി. വിവരം അറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പാസ്‌പോര്‍ട്ടും രേഖകളും പരിശോധിച്ച് സംഭവവിവരം ശരിവെച്ചു. പിന്നീട് പൊലീസ് ഇടപെട്ട് പാട്രിക്കിനെ കൊല്ലം നഗരത്തിലെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു.

 
Other News in this category

 
 




 
Close Window