Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നിന്നും മാമ്പഴം അയച്ച ഡയറക്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
reporter

മുംബൈ: കമ്പനി മീറ്റിംഗിനിടെ 'മാമ്പഴം കഴിക്കാന്‍ തോന്നുന്നു' എന്ന് പറഞ്ഞ ജീവനക്കാരിക്ക്, ലണ്ടനില്‍ നിന്നും പെട്ടി നിറയെ മാമ്പഴം അയച്ചുകൊടുത്ത ഡയറക്ടറുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവനക്കാരിയായ മുദ്രിക കാവ്ഡിയയാണ് സംഭവം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 'കഴിഞ്ഞ ദിവസം മീറ്റിംഗില്‍ ഞാന്‍ ഡയറക്ടറോട് നാട്ടില്‍ നല്ല മാമ്പഴം കിട്ടുന്നില്ലെന്നും എനിക്കും അച്ഛനും അത് നഷ്ടമാകുന്നുണ്ടെന്നും പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹം ആരുടെയോ കൈവശം രണ്ട് പെട്ടി മാമ്പഴം വീട്ടിലെത്തിച്ചു. അത്തരം നേതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ,' എന്നാണ് മുദ്രിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

മാമ്പഴം ലഭിച്ചതിന്റെ ചിത്രം പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ഡയറക്ടറുടെ മാനുഷിക സമീപനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 'ഇത്തരം നേതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ. അത്തരം ഡയറക്ടര്‍മാരെ എന്റെ ജീവിതത്തിലേക്കും അയക്കണേ,' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ പ്രതികരണം.

 
Other News in this category

 
 




 
Close Window