Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  22-07-2026
ഹോസ് പൈപ്പ് ഉപയോഗിച്ച് ചെടി നനയ്ക്കുന്നതിനു നിരോധനം: കാര്‍ കഴുകിയാലും നിയമപ്രശ്‌നങ്ങള്‍
ഹോസ്പൈപ്പ് നിരോധനം പ്രഖ്യാപിച്ച് തേംസ് വാട്ടര്‍ രംഗത്തെത്തി. നിരോധനം നിലവില്‍ വരുന്നതോടെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുക, കാര്‍ കഴുകുക, പാഡ്ലിംഗ് പൂളുകളും ഹോട്ട് ടബ്ബുകളും നിറയ്ക്കുക തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. ലണ്ടനിലെയും, തേംസ് വാലിയിലെയും ഹോം കൗണ്ടികളിലെയും ഏകദേശം 10.1 മില്യണ്‍ ഉപഭോക്താക്കളെയും ഈ നിരോധനം ബാധിക്കും. എന്നാല്‍, മലിനജലം മാത്രം കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. വ്യാഴാഴ്ച്ച അതിരാവിലെ 12.01 മുതലായിരിക്കും നിരോധനം നിലവില്‍ വരിക. എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മുതല്‍ തന്നെ പിന്തുടരുവാനാണ് കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

താപനിലയില്‍ റെക്കോര്‍ഡിട്ട് കടന്നുപോയ മൂന്ന്
Full Story
  22-07-2026
എന്‍എച്ച്എസില്‍നിന്ന് യുവ മിഡ്വൈഫുമാരുടെ കൂട്ടരാജി; പ്രസവപരിചരണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍നിന്ന് രാജിവെക്കുന്ന യുവ മിഡ്വൈഫുമാരുടെ എണ്ണം വര്‍ധിക്കുന്നു. 35 വയസ്സ് തികയുന്നതിനുമുന്‍പുതന്നെ നിരവധി പേര്‍ ജോലി ഉപേക്ഷിക്കുന്നതോടെ പ്രസവപരിചരണ വിഭാഗങ്ങളിലെ ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാവുകയാണ്. നിലവില്‍ത്തന്നെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളത്. യുവ മിഡ്വൈഫുമാര്‍ കൂട്ടത്തോടെ രാജിവെക്കുന്നത് അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ 34 വയസ്സും അതില്‍ താഴെയുമുള്ള 1,669 മിഡ്വൈഫുമാരാണ് ഇംഗ്ലണ്ടിലെ ആരോഗ്യസേവനം ഉപേക്ഷിച്ചത്. ഈ കാലയളവില്‍ എല്ലാ

Full Story
  22-07-2026
ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദം: അര്‍ജന്റീന താരങ്ങളുടെ യുകെ വിസ പുനഃപരിശോധിക്കണമെന്ന് ആവശ്യം

ലണ്ടന്‍: ലോകകപ്പ് സെമിഫൈനലിനുശേഷമുണ്ടായ ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദം യുകെയിലെ ക്ലബ്ബുകളില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ്, ടോട്ടന്‍ഹാമിന്റെ ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ യുകെ വിസ പുനഃപരിശോധിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കളും സംഘടനകളും ആവശ്യപ്പെട്ടതായാണ് വിവരം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിനുശേഷമാണ് വിവാദ സംഭവം. 'ലാസ് മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്' എന്ന രാഷ്ട്രീയ മുദ്രാവാക്യം എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു താരങ്ങളുടെ വിജയാഘോഷം. ഇതിനെതിരേ യുകെയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും

Full Story
  22-07-2026
ഒമാനിലെ വിദേശ നിക്ഷേപത്തില്‍ 8.7 ശതമാനം വര്‍ധന; യുകെ ഒന്നാം സ്ഥാനത്ത്

മസ്‌കത്ത്: ഒമാന്‍ സുല്‍ത്താനേറ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 8.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2026ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 32.197 ബില്യണ്‍ ഒമാനി റിയാലായി ഉയര്‍ന്നു. ഒമാന്റെ സാമ്പത്തിക രംഗത്തില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ശക്തമായ വിശ്വാസമാണ് വളര്‍ച്ച വ്യക്തമാക്കുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2026ലെ ആദ്യ മൂന്നുമാസത്തിനിടെ 2.567 ബില്യണ്‍ റിയാലിന്റെ പുതിയ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. എണ്ണ, വാതക പര്യവേക്ഷണ മേഖലയാണ് വിദേശ നിക്ഷേപത്തില്‍ മുന്നില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഈ മേഖലയിലെ ആകെ

Full Story
  22-07-2026
വിദേശപഠനത്തിന് യൂറോപ്പ് പ്രിയം; പരമ്പരാഗത രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയുന്നു

ന്യൂഡല്‍ഹി: കാനഡ, യുഎസ്, ഓസ്ട്രേലിയ, യുകെ തുടങ്ങിയ പരമ്പരാഗത വിദേശപഠന കേന്ദ്രങ്ങളോടുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താത്പര്യം കുറയുന്നു. വിദ്യാഭ്യാസത്തിനും താമസത്തിനുമുള്ള ചെലവ് കുത്തനെ ഉയരുകയും വീസ നിയമങ്ങള്‍ കര്‍ശനമാവുകയും ചെയ്തതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. താരതമ്യേന കുറഞ്ഞ പഠനച്ചെലവ്, എളുപ്പത്തിലുള്ള പ്രവേശനം, പഠനാനന്തര തൊഴില്‍സാധ്യതകള്‍ എന്നിവയാണ് യൂറോപ്പിനെ ആകര്‍ഷകമാക്കുന്നത്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഉന്നതപഠനത്തിനായി യൂറോപ്പിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായി. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി

Full Story
  22-07-2026
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സുക്കൂക് ബോണ്ട് വ്യാപാരം തുടങ്ങി

ലണ്ടന്‍: പ്രമുഖ മലയാളി ആരോഗ്യസംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ സുക്കൂക് ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചു. എക്സ്ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ 'മാര്‍ക്കറ്റ് ഓപ്പണ്‍' ചടങ്ങോടെയാണ് ഇസ്ലാമിക് ബോണ്ടിന്റെ അന്താരാഷ്ട്ര വ്യാപാരത്തിന് ഔദ്യോഗിക തുടക്കമായത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലാണ് ബോണ്ട്

Full Story
  21-07-2026
24 ലക്ഷം പേര്‍ക്ക് ഹോസ്പൈപ്പ് നിയന്ത്രണം; സൗത്ത് ഈസ്റ്റ് വാട്ടര്‍ നിരോധനം വ്യാപിപ്പിച്ചു

ലണ്ടന്‍: കടുത്ത ചൂടും മഴക്കുറവും മൂലം ജലസ്രോതസ്സുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സൗത്ത് ഈസ്റ്റ് വാട്ടര്‍ ഹോസ്പൈപ്പ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതോടെ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കമ്പനിയുടെ വിതരണ മേഖലയിലുള്ള ഏകദേശം 24 ലക്ഷം ഉപഭോക്താക്കള്‍ നിയന്ത്രണത്തിന്റെ പരിധിയിലാകും. ജൂലൈ 3 മുതല്‍ കെന്റില്‍ നിലവിലുള്ള നിരോധനം സസ്സെക്‌സ്, സറെ, ഹാംഷയര്‍, ബെര്‍ക്ഷയര്‍ എന്നിവിടങ്ങളിലെ സൗത്ത് ഈസ്റ്റ് വാട്ടര്‍ വിതരണ മേഖലകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ജൂലൈ 25 ശനിയാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. അതുവരെ കാത്തിരിക്കാതെ ഉടന്‍തന്നെ വെള്ളം മിതമായി ഉപയോഗിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. സൗത്ത് ഈസ്റ്റ് വാട്ടര്‍.

Full Story
  21-07-2026
വൈവിധ്യത്തിന്റെ മുഖമായി ബേണ്‍ഹാം മന്ത്രിസഭ; സുപ്രധാന പദവികളില്‍ കുടിയേറ്റ പശ്ചാത്തലമുള്ള നേതാക്കള്‍

ലണ്ടന്‍: പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച പുതിയ ബ്രിട്ടീഷ് മന്ത്രിസഭയില്‍ രാജ്യത്തിന്റെ ബഹുസ്വര സാമൂഹികഘടനയുടെ പ്രതിഫലനം. ഇന്ത്യയിലും ലൈബീരിയയിലും ജനിച്ച നേതാക്കള്‍ക്കും ഇന്ത്യന്‍-ബംഗാളി, പാക്കിസ്ഥാനി കുടുംബവേരുകളുള്ളവര്‍ക്കും സുപ്രധാന വകുപ്പുകളുടെ ചുമതല ലഭിച്ചു. കനിഷ്‌ക നാരായണ്‍, ലിസ നാന്‍ഡി, ഷബാന മഹ്‌മൂദ്, മിയാറ്റ ഫാന്‍ബുലെ എന്നിവരുടെ നിയമനങ്ങളാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. അതേസമയം, ഇവരുടെ വംശീയ പശ്ചാത്തലത്തിനൊപ്പം പൊതുനയം, നിയമം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ അനുഭവസമ്പത്തും നിയമനങ്ങളില്‍ നിര്‍ണായകമായതായി വിലയിരുത്തപ്പെടുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക നിയമനപ്പട്ടിക

Full Story

[88][89][90][91][92]
 
-->




 
Close Window