Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  05-06-2026
സ്റ്റീല്‍ നിയന്ത്രണങ്ങളില്‍ അയവില്ലെങ്കില്‍ സ്‌കോച്ച് വിസ്‌കി ഇളവ് പുനഃപരിശോധിക്കും; ബ്രിട്ടന് ഇന്ത്യയുടെ മുന്നറിയിപ്പ്

ലണ്ടന്‍/ന്യൂഡല്‍ഹി: സ്റ്റീല്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ കൊണ്ടുവരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങളില്‍ അയവില്ലെങ്കില്‍, സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ തീരുവ ഇളവുകള്‍ ഇന്ത്യ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രകാരം സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് ആദ്യം 75 ശതമാനമായും, പിന്നീട് പത്ത് വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കാനായിരുന്നു ഇന്ത്യ സമ്മതിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടന്‍ സ്റ്റീല്‍

Full Story
  05-06-2026
23 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിരാമം; മുന്‍ഭര്‍ത്താവ് മറച്ചുവച്ച സമ്പത്തില്‍ നിന്ന് വര്‍ഷ ഗോഹിലിന് ?85 കോടി

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹമോചന കേസുകളിലൊന്നായി വിലയിരുത്തപ്പെടുന്ന നിയമപോരാട്ടത്തില്‍ ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹിലിന് ചരിത്രവിജയം. മുന്‍ഭര്‍ത്താവ് ഭദ്രേഷ് ഗോഹില്‍ മറച്ചുവച്ച സമ്പത്തുമായി ബന്ധപ്പെട്ട് വര്‍ഷയ്ക്ക് 6.6 ദശലക്ഷം പൗണ്ട്, ഏകദേശം ?85 കോടി, നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 23 വര്‍ഷത്തോളം നീണ്ടുനിന്ന കേസിനാണ് ഇതോടെ അവസാനമായത്. 2002 മെയിലാണ് വര്‍ഷ ഗോഹില്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി വിവാഹമോചന കേസ് നല്‍കിയത്. അന്ന് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ വര്‍ഷയ്ക്ക് 2,70,000 പൗണ്ടും കുടുംബത്തിന്റെ പഴയ പ്യൂഷോ കാറും ലഭിച്ചതോടെ കേസ് ഒത്തുതീര്‍പ്പായതായി

Full Story
  04-06-2026
വെള്ളത്തില്‍ മുങ്ങി താഴ്ന്നവരെ രക്ഷിച്ച റിഷഭ് മരണത്തിനു ശേഷവും ജീവിക്കും: റിഷഭിന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവന്‍ നല്‍കും
മരണത്തിന് കീഴടങ്ങിയ റുഷഭിന്റെ അവയവങ്ങള്‍ മറ്റ് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി. രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ് റിഷഭ് പട്ടേല്‍. ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഇറങ്ങി ഈ സമ്മറില്‍ ഇതിനോടകം മരണപ്പെട്ടത് 18 പേരാണ്. അതിലൊരാള്‍ രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ്. 28-കാരന്‍ റിഷഭ് പട്ടേലാണ് കുടുംബത്തോടൊപ്പം ന്യൂപോര്‍ട്ട് പാഗ്‌നെലില്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്. ദി ബീച്ചെന്ന് വിളിക്കുന്ന പിക്നിക് സ്പോട്ടില്‍ മേയ് 24-നാണ് സംഭവം നടന്നത്. രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങിയത് ശ്രദ്ധിച്ച് 28-കാരനായ പിതാവ് ഇവരെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവന്‍ റിഷഭ് രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ വംശജനായ റുപേഷിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട്
Full Story
  04-06-2026
വിസ ദുരുപയോഗം കൂടിയാല്‍ വിദേശ വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അവകാശം യൂണിവേഴ്‌സിറ്റികള്‍ക്ക് നഷ്ടമായേക്കും

ലണ്ടന്‍: സ്റ്റഡി വിസയില്‍ യുകെയിലെത്തി പിന്നീട് അഭയാര്‍ഥിത്വം തേടുകയോ അനധികൃതമായി ജോലി ചെയ്യുകയോ ചെയ്യുന്ന സംഭവങ്ങള്‍ തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നു. വിദേശ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്, മോശം എന്റോള്‍മെന്റ് രേഖ, ഉയര്‍ന്ന വിസ നിരസിക്കല്‍ നിരക്ക് തുടങ്ങിയവ കൂടുതലാണെന്ന് കണ്ടെത്തുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം നഷ്ടമായേക്കും. പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പ്രകാരം ഹോം ഓഫീസ് യൂണിവേഴ്‌സിറ്റികളെ ''ട്രാഫിക് ലൈറ്റ്'' റാങ്കിംഗ് സംവിധാനത്തിലൂടെ വിലയിരുത്തും. അടുത്ത വേനല്‍ക്കാലം മുതല്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് റെഡ് റേറ്റിംഗ് നല്‍കും.

Full Story
  04-06-2026
ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി20 മത്സരം: ടോണ്ടണ്‍ മൈതാനത്ത് ചെണ്ടമേളവുമായി മലയാളി സാന്നിധ്യം

സോമര്‍സെറ്റ്: ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ട് പരമ്പര കൈവിട്ടെങ്കിലും, സോമര്‍സെറ്റിലെ ടോണ്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക സാന്നിധ്യം ശ്രദ്ധേയമായി. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സംഘാടകര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ടോണ്ടണിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നൃത്താവതരണവും ചെണ്ടമേളവും സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. റംഗോളി റിതംസ് അവതരിപ്പിച്ച നൃത്തപരിപാടിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശാലിനി, താര,

Full Story
  04-06-2026
നദിയില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ ചാടി; യുവാവ് മരിച്ചു

ബക്കിങ്ങാംഹാംഷയര്‍: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ നദിയില്‍ മുങ്ങിയ രണ്ടുപേരെ രക്ഷിക്കാന്‍ ചാടിയ യുവാവ് മരിച്ചു. ബക്കിങ്ങാംഹാംഷയറിലെ ന്യൂപോര്‍ട്ട് പാഗ്‌നെല്ലിലെ റിവര്‍ ഗ്രേറ്റ് ഔസ് നദിയിലാണ് സംഭവം. റുഷഭ് പട്ടേല്‍ (28) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് നദിയില്‍ മുങ്ങിത്താഴ്ന്ന രണ്ടുപേരെ രക്ഷിക്കാന്‍ റുഷഭ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് റുഷഭ് തന്നെ നദിയില്‍ അകപ്പെട്ടു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ മില്‍ട്ടണ്‍ കീന്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണം

Full Story
  04-06-2026
ഇത് ഇന്ത്യയിലെ നഗരമാണെന്ന് തോന്നുന്നില്ല''; ചണ്ഡീഗഡിനെ പ്രശംസിച്ച് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്

ചണ്ഡീഗഡ്: ഇന്ത്യയെക്കുറിച്ച് മുന്‍കൂട്ടി പല ധാരണകളുമായി എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പലപ്പോഴും ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം അഭിപ്രായം മാറാറുണ്ട്. അത്തരത്തില്‍ ചണ്ഡീഗഡ് സന്ദര്‍ശിച്ച ശേഷം ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് പങ്കുവെച്ച അഭിപ്രായങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റസ്സല്‍ ഹെന്‍ഡേഴ്സണ്‍ എന്ന ആര്‍ക്കിടെക്റ്റാണ് ചണ്ഡീഗഡിന്റെ നഗരാസൂത്രണത്തെയും വൃത്തിയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. യുകെ, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം നിലവില്‍ ടാന്‍സാനിയയിലാണ് താമസിക്കുന്നത്. ചണ്ഡീഗഡിലെ വിശാലമായ നടപ്പാതകളും ക്രമബദ്ധമായ റോഡുകളും

Full Story
  04-06-2026
ബര്‍മിങ്ങാമില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; അനുശോചനവുമായി വിദ്യാര്‍ഥി സമൂഹം

ബര്‍മിങ്ങാം: ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. ആസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും ആസ്റ്റണ്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ വനിതാ ഓഫീസറുമായിരുന്ന അനിഷ ചക്രബര്‍ത്തി (28) ആണ് മരിച്ചത്. മേയ് 30ന് പുലര്‍ച്ചെ ബര്‍മിങ്ങാമിലെ ഡാര്‍ട്ട്മത്ത് മിഡില്‍വേയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ എത്തിയ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനിഷയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനായ യുവാവിനെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്നിന്റെ സ്വാധീനത്തില്‍

Full Story
[90][91][92][93][94]
 
-->




 
Close Window