Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  21-07-2026
ഡിജിറ്റല്‍ ചുമതലയും ലിസ നാന്‍ഡിക്ക്; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി

ലണ്ടന്‍: കൊല്‍ക്കത്തയില്‍നിന്ന് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യന്‍ അക്കാദമിക്കിന്റെ മകള്‍ ലിസ നാന്‍ഡി (46) വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖ മുഖം. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ ഡിജിറ്റല്‍, സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായാണ് ലിസയെ നിയമിച്ചത്. കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരില്‍ 2024 ജൂലൈ മുതല്‍ സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പിന്റെ സെക്രട്ടറിയായിരുന്നു ലിസ. പുതിയ മന്ത്രിസഭയില്‍ ഡിജിറ്റല്‍ മേഖലകൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ 20നാണ് നിയമനം പ്രാബല്യത്തില്‍ വന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്

Full Story

  21-07-2026
ബ്രിട്ടന്റെ ആദ്യ കാബിനറ്റ് തല എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

ലണ്ടന്‍: പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍ (36). ബിഹാറിലെ മുസാഫര്‍പുരില്‍ ജനിച്ച കനിഷ്‌കയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹമന്ത്രിയായി നിയമിച്ചു. എഐയ്ക്ക് മാത്രമായി കാബിനറ്റ് തലത്തില്‍ പ്രാതിനിധ്യം ലഭിക്കുന്നത് ബ്രിട്ടനില്‍ ഇതാദ്യമാണ്. കാബിനറ്റ് ഓഫിസിലും പുതുതായി രൂപീകരിച്ച ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡ് വകുപ്പിലും സംയുക്തമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. 'മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ്-മിനിസ്റ്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്ന ഔദ്യോഗിക പദവി വഹിക്കുന്ന കനിഷ്‌കയ്ക്ക് കാബിനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനും അനുമതിയുണ്ട്.

Full Story
  21-07-2026
യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു

ചേപ്പാട്: മലയാളി ഡോക്ടര്‍ ഡോ. പ്രേമി മാത്യു (74) ഇംഗ്ലണ്ടില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായിരുന്ന അവര്‍ ബ്രിട്ടീഷ് ആരോഗ്യവകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നു. എവരത്ത് കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. പ്രിയ ജോര്‍ജ്, ഡോ. അന്ന മാത്യു. മരുമക്കള്‍: പ്രഫ. ഡോ. ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചീമ. സംസ്‌കാരം പിന്നീട് നടക്കും.

Full Story
  20-07-2026
എവിടെപ്പോയാലും നാടന്‍ അടിക്കണമെന്ന് വാശി പിടിക്കുന്നവര്‍ ജാഗ്രത പാലിക്കണം: കിട്ടുന്നതൊക്കെ കുടിച്ചാല്‍ തട്ടിപ്പോകുമെന്ന് മുന്നറിയിപ്പ്
വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെ സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍ കലര്‍ത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍,
Full Story
  20-07-2026
ബ്രിസ്റ്റോളിലെ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി (47) അന്തരിച്ചു
കോട്ടയത്ത് വച്ചാണ് മരണം. കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളാണ്.
കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയില്‍ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസം.
യുകെയില്‍ വലിയ സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന റിനിയുടെ വേര്‍പാടില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റര്‍ഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.
Full Story
  20-07-2026
ലൈംഗിക പീഡനത്തിന് ശിക്ഷ വന്ധ്യംകരണം: യുകെയിലെ എല്ലാ ജയിലിലും നടപ്പാക്കുമെന്ന് നിയമകാര്യ മന്ത്രി
ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള വന്ധ്യംകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍
Full Story
  20-07-2026
കെമിക്കല്‍ കാസ്‌ട്രേഷന്‍' പദ്ധതി കൂടുതല്‍ ജയിലുകളിലേക്ക്; നിര്‍ബന്ധിതമാക്കുന്നതില്‍ തീരുമാനമായിട്ടില്ല

ലണ്ടന്‍: ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ഉത്തേജനവും വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയും കുറയ്ക്കുന്നതിനുള്ള മരുന്ന് അധിഷ്ഠിത ചികിത്സ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി. പദ്ധതി ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ ലാമി, അപകടസാധ്യതയുള്ള കുറ്റവാളികളെ നിയന്ത്രിക്കുന്നതിനായി ചികിത്സ ലഭ്യമാക്കുന്ന പ്രദേശങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. 'കെമിക്കല്‍ കാസ്‌ട്രേഷന്‍' എന്നറിയപ്പെടുന്ന ഈ ചികിത്സ ശസ്ത്രക്രിയയിലൂടെയുള്ള ഷണ്ഡീകരണമല്ല. ലൈംഗിക ഉത്തേജനവും നിര്‍ബന്ധിത ലൈംഗിക ചിന്തകളും കുറയ്ക്കുന്ന ആന്റിഡിപ്രസന്റുകളും ടെസ്റ്റോസ്റ്റിറോണ്‍ നില കുറയ്ക്കുന്ന ഹോര്‍മോണ്‍ മരുന്നുകളുമാണ്

Full Story
  20-07-2026
ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം; രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം, ക്വീന്‍സ് ഡ്രൈവ് അടച്ചു

എഡിന്‍ബറോ: സ്‌കോട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് പടര്‍ന്ന തീയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കനത്ത പുകയില്‍ മൂടപ്പെട്ടു. തീ പൂര്‍ണമായി അണയ്ക്കാന്‍ രണ്ടുദിവസം വരെ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകിട്ട് 6.38നാണ് തീപിടിത്തം സംബന്ധിച്ച വിവരം സ്‌കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന് ലഭിച്ചത്. ആദ്യം നാല് അഗ്‌നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തേക്ക് അയച്ചു. രാത്രി തീ കൂടുതല്‍ വ്യാപിച്ചതോടെ തിങ്കളാഴ്ച രാവിലെ രണ്ടു വാഹനങ്ങള്‍കൂടി വിന്യസിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും തീ അണയ്ക്കല്‍

Full Story
[89][90][91][92][93]
 
-->




 
Close Window