|
സിനിമാ താരം കസ്തൂരി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി കസ്തൂരി ബിജെപിയില്‍ ചേര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നമിത മാരിമുത്തുവും ബിജെപിയില്‍ ചേര്‍ന്നു.
'നടി കസ്തൂരിയും നടിയും സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ്ജെന്‍ഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തില്‍ തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.സാമൂഹിക പ്രവര്‍ത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവര്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്''- അദ്ദേഹം പറഞ്ഞു. |