|
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കോണ്‍സല്‍ ജനറലിന് പുറത്ത് നടന്ന ആഘോഷ പരിപാടികള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അലങ്കോലപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ കോണ്‍സുലേറ്റില്‍ സമാധാനപരമായി ഒത്തുകൂടിയപ്പോള്‍ കോണ്‍സുലേറ്റ് വളപ്പിന് പുറത്ത് പതാകകള്‍ ഉയര്‍ത്തി ഖലിസ്ഥാന്‍ അനുകൂലികള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് പൊലീസ് ഇടപെട്ടെന്നും ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. |