|
|
|
|
|
| ഇറാനിലെ പുതിയ പ്രസിഡന്റ് പുരോഗമനങ്ങളെ പിന്തുണയ്ക്കുന്നയാളാണ്: മസൂദിന്റെ ഭരണത്തില്‍ ഇറാന്‍ മാറുമെന്നു പ്രതീക്ഷ |
|
ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കടുത്ത യഥാത്ഥിതികവാദി സയീദ് ജലീലീയെ പരാജയപ്പെടുത്തി മസൂദ് പെസെഷ്‌കിയാന്‍ വിജയം നേടി. പരിഷ്‌കരണവാദിയായ പെസെഷ്‌കിയാന്റെ വിജയം ഇറാനെ പ്രായോഗികതയിലേക്കും പരിഷ്‌കരണത്തിലേക്കും നയിക്കുമെന്നാണ് കരുതുന്നത്. പെസെഷ്‌കിയാന്റെ വിജയം ഇന്ത്യ-ഇറാന്‍ ബന്ധത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കാം.
പരിചയസമ്പന്നായ പാര്‍ലമെന്റ് അംഗവും കാര്‍ഡിയാക് സര്‍ജനുമായ പെസെഷ്‌കിയാന്‍ ഇറാന്റെ ആഭ്യന്തര-അന്തര്‍ദേശീയ പരിഷ്‌കാരങ്ങളെ ദീര്‍ഘകാലമായി പിന്തുണച്ചു വരുന്നയാളാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കടുത്ത നയങ്ങളോട് ഇറാന്‍ ജനതയ്ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ ഈ വിജയത്തെ മാറ്റത്തിനുള്ള ആഹ്വാനമായാണ് വിലയിരുത്തുന്നത്. എങ്കിലും കടുത്ത യാഥാസ്ഥിതികവാദികളാണ് |
|
Full Story
|
|
|
|
|
|
|
| അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക - വി ഡി സതീശന്റെ കുറിപ്പ് |
|
പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
'വയനാട് പോരാടാനുള്ള ഊര്‍ജ്ജം തന്നു, ജീവിതകാലം മുഴുവന്‍ മനസിലുണ്ടാകും', രാഹുല്‍ ഗാന്ധി
അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകും. |
|
Full Story
|
|
|
|
|
|
|
| രാജ്യസഭാ തിരഞ്ഞെടുപ്പിലെ എതിരില്ലാത്ത വിജയികള്‍: ജോസ് കെ മാണി, പി.പി സുനീര്‍, ഹാരിസ് ബീരാന്‍ |
|
സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഒഴിവുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.
എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റിനായി തര്‍ക്കം ഉടലെടുത്തതോടെ സിപിഎം സ്വന്തം സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം |
|
Full Story
|
|
|
|
|
|
|
| ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇ പി ജയരാജന്‍ |
|
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്.
വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് സമാന വിഷയത്തില്‍ ഇപി ജയരാജന്‍ മുമ്പ് നോട്ടീസ് അയച്ചിരുന്നു. |
|
Full Story
|
|
|
|
|
|
|
| കേന്ദ്രമന്ത്രിസഭയില്‍ 71 മന്ത്രിമാര്‍: വൈകിട്ട് 7.25ന് സത്യപ്രതിജ്ഞ തുടങ്ങി: ചടങ്ങിന് സാക്ഷിയായി അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ |
|
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 63 പേരാണ് നിയുക്ത മന്ത്രിമാര്‍ക്കുള്ള ചായസല്‍ക്കാരത്തില്‍ പങ്കെടുത്തത്. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ മോദി മന്ത്രിസഭയില്‍ തുടരും. അര്‍ജുന്‍ മേഘ്വാള്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവര്‍ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിന്‍ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും.
ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹന്‍ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരന്‍ സഹമന്ത്രിയും ആകും. സിആര്‍ പാട്ടീല്‍, ഗിരിരാജ് സിങ്, ജെപി നഡ്ഡ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ശോഭാ കരന്ദലജെ, രവ്നീത് സിങ് ബിട്ടു, ഹര്‍ഷ് മല്‍ഹോത്ര എന്നിവരും |
|
Full Story
|
|
|
|
|
|
|
| പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു; കേരളത്തിന് രണ്ടു കേന്ദ്രമന്ത്രിമാര്‍- സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍; ആകെ 71 മന്ത്രിമാര്‍ |
|
പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ആദ്യമായാണ് ഒരു നേതാവ് തുടര്‍ച്ചയായി മൂന്നാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 72 മന്ത്രിമാരാണ് മോദിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്.
കേരളത്തില്‍ നിന്നു സുരേഷ് ഗോപിയെ കൂടാതെ മറ്റൊരു കേന്ദ്രമന്ത്രികൂടിയുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകും. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് ജോര്‍ജ് കുര്യന്‍. മുന്‍ |
|
Full Story
|
|
|
|
|
|
|
| കേരളം പിടിച്ച് യുഡിഎഫ്, എല്‍ഡിഎഫിന് 1 സീറ്റ്, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചു: കേന്ദ്രത്തില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടിയില്ല |
|
ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. പതിനെട്ടു സീറ്റുകളില്‍ യുഡിഎഫിന് ജയം. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിന് തൃശൂര്‍മണ്ഡലം വേദിയായി, സുരേഷ് ഗോപി എഴുപതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അതേസമയം, കേന്ദ്രത്തില്‍ നരേന്ദ്രമോദി-അമിത്ഷാ നയിക്കുന്ന ബിജെപിക്ക് കേന്ദ്രം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം കിട്ടിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡിയ മുന്നണി ഇരുനൂറിലേറെ സീറ്റുകള്‍ നേടി. ആര് പ്രധാനമന്ത്രിയാകും എന്ന കാര്യത്തില്‍ ചിത്രം വ്യക്തമല്ല
ഇന്ത്യാ സഖ്യം വന്‍ വെല്ലുവിളിയാണ് എന്‍ഡിഎയ്ക്ക് |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ ബിജെപിക്ക് രണ്ടിലധികം സീറ്റ്; യുഡിഎഫ് - 17: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും; 370 സീറ്റ് നേടും: എക്‌സിറ്റ്‌പോള്‍ ഫലം |
|
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ 2024 ഫലം. യുഡിഎഫ് 15 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് 2 മുതല്‍ 5 വരെ സീറ്റുകള്‍ നേടും. ബിജെപി 1 മുതല്‍ 3 സീറ്റുകള്‍ വരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം ആകെയുള്ള 39 സീറ്റില്‍ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എന്‍ഡിഎ സഖ്യം 1 മുതല്‍ 3 സീറ്റുകള്‍ വരെ നേടാമെന്നും മറ്റുള്ളവര്‍ 2 സീറ്റുവരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ:
ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്
ബിജെപി - 371
ഇന്ത്യ - 125
മറ്റുള്ളവര്‍ 47
റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു
ബിജെപി - 359
ഇന്ത്യ - 154
മറ്റുള്ളവര്‍ - 30
റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്
|
|
Full Story
|
|
|
|
| |