Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  13-08-2024
ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിന് നേരെ വീണ്ടും പലസ്തീനിലെ ഹമാസിന്റെ ആക്രമണം
ടെല്‍ അവീവിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തു. പിന്നാലെ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തതായി വിവരമില്ല.

ടെല്‍ അവീവിലും പരിസരത്തുമായി രണ്ട് എം90 മിസൈലുകള്‍ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. സയണിസ്റ്റ് കൂട്ടക്കൊലയ്ക്കും ഗാസയിലെ ജനങ്ങളുടെ വംശഹത്യക്കും എതിരെയാണ് ആക്രമണമെന്ന് ഹമാസ് മിലിറ്ററി വിഭാഗത്തിന്റെ വക്താവ് റോയിട്ടേര്‍സിനോട് പ്രതികരിച്ചു.

ഇസ്രയേല്‍ സൈന്യം തൊട്ടു പിന്നാലെ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ ബോംബിട്ടാണ് കൂട്ടക്കൊല നടത്തിയത്. ദെയ്റ അല്‍ ബലാഹ് എന്ന
Full Story
  10-08-2024
ബംഗ്ലാദേശില്‍ അരാജകത്വം; വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞു; അധികാര കേന്ദ്രങ്ങള്‍ കയ്യേറി ആക്രമണം

ബംഗ്ലാദേശില്‍ ജനം സുപ്രീംകോടതി വളഞ്ഞു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് സുപ്രീംകോടതിക്കു ചുറ്റും നിലയുറപ്പിച്ചത്. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുള്‍ ഹസന്‍ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹസന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയില്‍ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുള്‍ ഹസന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം വിട്ടോടേണ്ടിവന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ്

Full Story
  30-07-2024
വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍
മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വയനാട്ടിലെത്തും.

ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവ നല്‍കാന്‍ തയ്യാറാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Full Story
  18-07-2024
ഉമ്മന്‍ചാണ്ടി വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷം: ജനകീയ നേതാവിന്റെ സ്മരണയില്‍ പുതുപ്പള്ളിയും സ്‌നേഹിതരും
ഉമ്മന്‍ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്ക് ജൂലൈ 18 വ്യാഴാഴ്ച ഒരാണ്ട്. വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓര്‍മിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി ഇപ്പോഴും നികത്താന്‍ ആകാത്ത വിടവായി നിലകൊള്ളുന്നു.

ഓര്‍മയായി ഒരു വര്‍ഷം എത്തുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്‌ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്. പലരും
Full Story
  17-07-2024
ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ പൊട്ടിത്തെറി: യോഗി ആദിത്യ നാഥിനെതിരേ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്: അധ്യക്ഷന്‍ രാജിയ്‌ക്കൊരുങ്ങി
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിനെതിരെ തുടങ്ങിയ പടയൊരുക്കം സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത. ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേപരില്‍ കണ്ടാണ് ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചത്.

എന്തായാലും തത്കാലം പ്രശ്‌നം കൂടുതല്‍ വഷളാകാതെ നോക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. തത്കാലം പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് യോഗിക്കെതിരെ പരാതി ഉന്നയിച്ചവരോട് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍ക്കിക്കഴിഞ്ഞു. അതിനിടെ യോഗിക്കെതിരായ
Full Story
  17-07-2024
എന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്
വോട്ടര്‍മാര്‍ക്ക് തന്നെ കാണാന്‍ പുതിയ സന്ദര്‍ശക നിയമവുമായി ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് കങ്കണ പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടായി അവര്‍ ആവശ്യപ്പെട്ടു.

'ധാരാളം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തില്‍ എഴുതണം. എന്നാല്‍ നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരില്ല'- കങ്കണ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം
Full Story
  11-07-2024
കോണ്‍ഗ്രസുകാരനായ തൃശ്ശൂര്‍ മേയര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ആരോപണം
തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും
Full Story
  07-07-2024
കെ. സുധാകരന്റെ വീട്ടു മുറ്റത്ത് കൂടോത്രം: ജീവന്‍ പോകാത്തത് ഭാഗ്യമെന്നുള്ള സംഭാഷണത്തില്‍ നടുക്കം
'കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!''. കൂടോത്ര വിവാദത്തില്‍ നിര്‍ണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തന്‍. കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് ദൃക്‌സാക്ഷിയായ വിപിന്‍ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയാണ് വിപിന്‍ മോഹന്‍.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവന്‍
Full Story
[18][19][20][21][22]
 
-->




 
Close Window