Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  22-05-2024
ഒന്‍പതര വയസുമുതല്‍ സി.പി.എം എന്നെ ലക്ഷ്യമിടുന്നുണ്ട്; കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തിലാക്കും - കെ. സുധാകരന്‍
ഒന്‍പതര വയസുമുതല്‍ സി.പി.ഐ.എം എന്നെ ലക്ഷ്യമിടുന്നുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ലെന്നായിരുന്നു ഇപി ജയരാജന്‍ വധശ്രമകേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള പ്രതികരണം. ഒരു സിപിഐഎം നേതാവിനേയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താന്‍ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തില്‍ ആക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വിലപേശല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് കേഡര്‍ ആകുവാന്‍ സ്വാഭാവികമായ സാവകാശം വേണം എന്ന് ട്വന്റിഫോറിനോട് പറഞ്ഞു.

ഈ കേസില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം
Full Story
  20-05-2024
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പൂര്‍ത്തിയായി: മുംബൈയില്‍ വോട്ട് ചെയ്യാനെത്തിയ താരനിര വലിയ വാര്‍ത്ത
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് സുഗമമായി നടന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വോട്ട് ചെയ്ത ശേഷം മുംബൈ പറഞ്ഞു.അതിനിടെ രണ്ട് പേര്‍ വളര്‍ത്ത് പട്ടികളെയും എടുത്ത് വോട്ട് ചെയ്യാനെത്തിയത് കൗതുകക്കാഴ്ചയായി.
മുംബൈയിലെ പോളിംഗ് ബൂത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബോളിവുഡ് താരങ്ങളും എത്തി. അക്ഷയ് കുമാറും സുനില്‍ ഷെട്ടിയുമടക്കം നിരവധി സെലിബ്രിട്ടി വോട്ടര്‍മാരാണ് മുംബൈയില്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഇന്ത്യന്‍ പൗരത്വം ലഭിച്ച ശേഷം ആദ്യമായാണ് അക്ഷയ് കുമാര്‍ വോട്ട് രേഖപ്പെടുത്തുന്നത്.

മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലമാണ് താര വോട്ടര്‍മാരുടെ എണ്ണക്കൂടുതല്‍ കൊണ്ട് ശ്രദ്ധേയമായ്. വോട്ടിംഗ്
Full Story
  15-05-2024
അമേരിക്കയിലെ ഡോക്ടറാണ് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ചന്ദ്രശേഖര്‍: ആകെ സ്വത്ത് 5705 കോടി രൂപ
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ടി ഡി പി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കത്തിനൊരുങ്ങുന്നത് അമേരിക്കയില്‍ ഡോക്ടറായിരുന്ന പെമ്മസാനി ചന്ദ്രശേഖര്‍ എന്ന നാല്‍പത്തിയെട്ടുകാരനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. തെലുഗുദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പെമ്മസാനി ചന്ദ്രശേഖര്‍ മത്സരിക്കുന്നത്. 5705 കോടി രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി.

അമേരിക്കയില്‍ ഡോക്ടറായി തൊഴിലെടുക്കുകയായിരുന്ന ചന്ദ്രശേഖറിനും ഭാര്യ ശ്രീരത്നയ്ക്കും നൂറിലേറെ കമ്പനികളില്‍ ഓഹരികളുണ്ടെന്നതിനു പുറമേ, നാലായിരം കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപങ്ങളും അമേരിക്കയിലടക്കം വസ്തുവകകളുമുണ്ട്. സ്വന്തം നാട്ടില്‍
Full Story
  15-05-2024
ഞാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്നാണ് മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തിന് നേതൃത്വം നല്‍കുകയും, എല്ലാ വിധത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ പുറത്തുനിന്നുള്ള പിന്തുണ നല്‍കും. ബംഗാള്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇന്ത്യ സഖ്യമായി കാണുന്നില്ലെന്നും മമത പറഞ്ഞു.

അധിര്‍ ചൗധരി നയിക്കുന്ന ബംഗാള്‍ കോണ്‍ഗ്രസും സിപിഐഎമ്മും നമ്മുക്കൊപ്പമല്ലെന്നും അവര്‍ ബിജെപിയ്ക്ക് ഒപ്പമാണെന്നുമാണ് മമതയുടെ ആരോപണം. രാജ്യത്തെ 70 ശതമാനം
Full Story
  14-05-2024
നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല, ഭരണഘടന തകര്‍ക്കാന്‍ ലോകത്തിലെ ഒരു ശക്തിയെയും അനുവദിക്കില്ല - രാഹുല്‍ ഗാന്ധി
ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ല. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര്‍ വഴിയില്‍ മരിച്ചുവീണു. ഓക്‌സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
Full Story
  13-05-2024
സിക്കുകാരുടെ തലപ്പാവണിഞ്ഞ് നരേന്ദ്രമോദി; ഗുരുദ്വാരയിലെ അടുക്കളയില്‍ ചപ്പാത്തി പരത്തി; അതിഥികള്‍ക്കു വിളമ്പി
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്‌ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലര്‍ച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു.

തലയില്‍ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാന്‍ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥനയ്ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കര്‍മ്മങ്ങളും.

ഇവിടെയെത്തുന്ന സിഖ് വിശ്വാസികള്‍ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വേര്‍തിരിവില്ലാതെ ഇത്തരം സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാറുണ്ട്. ഇവിടെയെത്തിയ
Full Story
  07-05-2024
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബിജെപിയില്‍ ചേര്‍ന്നു
എഐസിസി മുന്‍ മീഡിയ കോര്‍ഡിനേറ്റര്‍ രാധിക ഖേര ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തന്റെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോണ്‍ഗ്രസ് വിട്ടത്.

ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും രാധിക പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടി എങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. കോണ്‍?ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രാധിക ഖേര ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധി ട്രാവല്‍ വ്‌ലോഗ്ഗര്‍ ആകാന്‍ ആഗ്രഹിക്കുന്നു. ന്യായ് യാത്രയില്‍ പോലും
Full Story
  25-04-2024
സിപിഎമ്മിന്റെ കണ്‍വീനറായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രന്റെ ആരോപണം
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ.പി. ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചുവെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്‌തെന്നും ഇ.പി. ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യണമെന്നും വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന്‍ പറയുഞ്ഞു.
Full Story
[20][21][22][23][24]
 
-->




 
Close Window