Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  18-09-2024
മെസേജ് അയയ്ക്കാന്‍ ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കാന്‍ കാരണം ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ള
ലെബനനില്‍ സന്ദേശങ്ങള്‍ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാന്‍ഡ്ഹെല്‍ഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്.

പേജര്‍ സ്ഫോടനത്തില്‍ ഏകദേശം 2,800 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ 200-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജര്‍ സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് ഈ
Full Story
  12-09-2024
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി; 72ാം വയസ്സില്‍ യച്ചൂരി വിട പറഞ്ഞു
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 72-ാം വയസില്‍ സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍. 1985ല്‍ 33-ാം വയസില്‍ സിപിഎം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അംഗമായ സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രം കൂടിയാണ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.


സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. എകെജി ഭവനില്‍ നാളെ രാവിലെ 9 മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം.
Full Story
  09-09-2024
ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണ്; നേതാക്കളുമായുള്ള കൂടിക്കാഴ്ച ഗൗരവമായി കാണേണ്ട - സ്പീക്കര്‍ എ എന്‍ ഷംസീര്‍
ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്നും ഷംസീര്‍ പറഞ്ഞു.
എഡിജിപി എം ആര്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം അഭ്യൂഹം മാത്രമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അജിത് കുമാറിനെ പിന്തുണക്കുന്ന വേളയില്‍ സ്പീക്കര്‍ ആര്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായതോടെ മറുപടിയുമായി സ്പീക്കര്‍ വീണ്ടും രംഗത്തെത്തി. തന്നോട് ആര്‍എസ്എസിനുള്ള സമീപനം അറിയുന്നതല്ലേ എന്നായിരുന്നു വിവാദങ്ങള്‍ക്ക് നേരെ
Full Story
  02-09-2024
പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നു
സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സം?ഗീത സംവിധായകനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.തൃശൂര്‍ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പര്‍ഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹന്‍ സിതാരയ്ക്ക് അം?ഗത്വം നല്‍കിയത്.
മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലയില്‍ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 15 വരെയാണ് അംഗത്വ പ്രചാരണം.
Full Story
  02-09-2024
പോലീസ് സേനയുടെ ചട്ടക്കൂടില്‍ നിന്നു വ്യതിചലിക്കരുത്; പുഴുക്കുത്തുകള്‍ക്കെതിരെ നടപടി ഉണ്ടാകും - മുഖ്യമന്ത്രി
പോലീസ് സേനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി
Full Story
  31-08-2024
സിപിഎം സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍ പാര്‍ട്ടിയുടെ പുതിയ കണ്‍വീനര്‍
ഇ.പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി. സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഉണ്ടായത് സംഘടനാ നടപടിയല്ല, ഇ പി ജയരാജന്‍ ഇപ്പോഴും സംഘടനയിലെ ഘടകമാണെന്നും അദ്ദേഹം വ്യക
Full Story
  31-08-2024
ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവയ്‌ക്കേണ്ടതില്ല - സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. ടിപി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ഇപി ജയരാജനെതിരായ നടപടി സംഘടനാ നടപടിയല്ലെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. ഇപി ജയരാജന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പരിമിതികളുണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനമെന്നും എംവി ഗോവിധാന്‍
Full Story
  21-08-2024
സെപ്റ്റംബര്‍ 6-ന് ഒറ്റകൊമ്പന്‍ ഷൂട്ടിങ്ങ് തുടങ്ങും; സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം തേടിയിട്ടുണ്ട് - സുരേഷ് ഗോപി
കേന്ദ്ര കാബിനറ്റിനോട് സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചെങ്കിലും പക്ഷേ കിട്ടിയില്ലെന്നും ഒരുപാട് സിനിമകളുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റി വച്ചുവെന്നും സുരേഷ് ഗോപി. സിനിമ ഇല്ലാതെ പറ്റില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെപ്റ്റംബര്‍ 6 ന് ഒറ്റകൊമ്പന്‍ തുടങ്ങുമെന്നും അഭിനയിക്കാന്‍ അനുവാദം തേടിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലിം ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുവാദം കിട്ടിയില്ലെങ്കിലും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും സിനിമ തന്റെ പാഷനാണെന്നും അദ്ദേഹം പറഞ്ഞു. അതില്ലെങ്കില്‍ താന്‍ ചത്തു പോകുമെന്ന്
Full Story
[17][18][19][20][21]
 
-->




 
Close Window