|
|
|
|
|
| ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി |
|
ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി. എഐസിസിയില്‍ റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്.കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. |
|
Full Story
|
|
|
|
|
|
|
| ഗാസ: ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. |
ഇസ്രയേലും പലസ്തീനും തര്‍ക്കഭൂമിയാക്കിയ ഗാസയിലെ യുദ്ധത്തിന് രണ്ടുവര്‍ഷക്കാലം നീണ്ടു നിന്ന ദുരിതങ്ങള്‍ക്കു ശേഷം സമാപനം. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗസ്സയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.''വൈറ്റ് ഹൗസില്‍ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്ത്'' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. ഗസ്സയെ |
|
Full Story
|
|
|
|
|
|
|
| ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കും: ഇസ്രായേല്‍ പ്രധാനമന്ത്രി |
|
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും അടുത്ത വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനായി ആഗോളതലത്തില്‍ പ്രചാരണം നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.അടുത്ത വര്‍ഷം ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും മറ്റ് ആഗോള പാര്‍ലമെന്ററി നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ |
|
Full Story
|
|
|
|
|
|
|
| നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം; ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും -മുഖ്യമന്ത്രി |
|
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുടെ അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു,
നവകേരളം വികസന ക്ഷേമ പദ്ധതിയിലൂടെ ജനങ്ങളെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ കുടുംബങ്ങളില്‍ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനും ഇത് വഴി സാധിക്കും. 2026 ജനവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധ സേനയുടെ സേവനം ഉപയോഗിച്ച് കൊണ്ട് ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ബിഹാറിലേത് 243 അംഗ നിയമസഭ; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കും |
|
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) 29 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും ആറ് സീറ്റുകളില്‍ വീതവും മത്സരിക്കാന്‍ ധാരണയായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളില്‍ സഖ്യത്തില്‍ മത്സരിക്കുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍, ബീഹാര്‍ ചുമതലയുള്ള വിനോദ് തവ്ഡെ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ |
|
Full Story
|
|
|
|
|
|
|
| കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടെത്തി കേന്ദ്ര അന്വേഷണ ഏജന്‍സി |
|
അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഇഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളില്‍ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40 കിലോ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ഇഡി പിടിച്ചെടുത്തു. ബാംഗ്ലൂരിലെ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ കെ.സി. വീരേന്ദ്ര പപ്പിഇതോടെ കേസിലെ ആകെ പിടിച്ചെടുക്കല്‍ 150 കോടി രൂപ കവിഞ്ഞു. ഇതിനുമുമ്പ്, 21 കിലോ സ്വര്‍ണ്ണക്കട്ടികള്‍, പണം, ആഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, ബാങ്ക് ബാലന്‍സുകള്‍ എന്നിവയുള്‍പ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് |
|
Full Story
|
|
|
|
|
|
|
| ആര്‍എസ്എസുകാരുടെ ഗണവേഷത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്; വിജയദശമി മഹോത്സവത്തില്‍ പഥസഞ്ചലനത്തില്‍ പങ്കെടുത്തു |
|
ആര്‍ എസ് എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് അംഗങ്ങളുടെ ഗണവേഷത്തിലാണ് ജേക്കബ് തോമസ് എത്തിയത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്. എറണാകുളം പള്ളിക്കരയില്‍ നടന്ന വിജയദശമി മഹോത്സവത്തിലാണ് ആര്‍എസ്എസ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി ജേക്കബ് തോമസ് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ |
|
Full Story
|
|
|
|
|
|
|
| ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം; പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു |
|
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ നാണയവും സ്റ്റാമ്പും രാജ്യത്തിന് ആര്‍എസ്എസ് നല്‍കിയ സംഭാവനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
'ഭാരതമാതാവിന്റെ ചിത്രം ഒരു നാണയത്തില്‍ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു. 'രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ' (എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആര്‍എസ്എസിന്റെ ആപ്തവാക്യവും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
'നാളെ വിജയദശമിയാണ്. തിന്മയുടെ മേല്‍ നന്മയുടെയും, അനീതിയുടെ മേല്‍ നീതിയുടെയും, അസത്യത്തിന്റെ |
|
Full Story
|
|
|
|
| |