Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വലിയൊരു പരാജയമെന്നു പറയാന്‍ കഴിയില്ല; പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും - സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
Text By: UK Malayalam Pathram
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാന്‍ കഴിയില്ല. എല്‍ഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാര്‍ട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും എം എ ബേബി.

കേരളത്തിലെ എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാന്‍ കഴിയില്ല. എം എം മണിയുടെ പ്രസ്താവന തികച്ചും അനുചിതമായതാണ്. ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഒരു ഗവണ്‍മെന്റ് കൊടുക്കുന്ന ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്. ആ സമീപനമാണ് ഇടതുപക്ഷം എന്നും പിന്തുടര്‍ന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പറഞ്ഞു.
 
Other News in this category

 
 




 
Close Window