|
|
|
|
മാഹാരാഷ്ട്രയില് ബിജെപി സഖ്യം അധികാരം തുടരുമെന്ന സൂചന നല്കി എക്സിറ്റ് പോള് പ്രവചനങ്ങള് |
ബുധനാഴ്ചയോടെയാണ് മഹരാഷ്ട്രയില് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്ത്തിയായത്. മഹാരാഷ്ട്രയില് 288 അംഗ സഭയിലേക്ക് ജനങ്ങള് വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രര് ഉള്പ്പെടെ മുന് നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സര്വേകളില് ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില് മാഹായുതി-ബിജെപി സഖ്യത്തിന് മുന്തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി - പി മാര്ക്ക് സര്വേ പ്രകാരം 137 മുതല് 157 വരെ വോട്ടുകള് ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. |
Full Story
|
|
|
|
|
|
|
പാലക്കാട് ഇലക്ഷന് നാളെ (നവംബര്-20): പാലക്കാട് നിയോജക മണ്ഡലത്തില് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര് |
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല് ബുധനാഴ്ച്ച(നവംബര് 20) പാലക്കാട് നിയോജക മണ്ഡലത്തില് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്. നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര് ഡോ.എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്ക്കാര്, അര്ദ്ധസര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള്ക്കും, ബാങ്കുകള്ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില് അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ |
Full Story
|
|
|
|
|
|
|
10 വര്ഷമായി ഇന്ത്യാ രാജ്യത്തുള്ളത് ഒബിസി വിഭാഗത്തില്പ്പെട്ട പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന് കോണ്ഗ്രസിന് കഴിയുന്നില്ല - നരേന്ദ്രമോദി |
ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന് കോണ്ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി വിഭാഗത്തില്പ്പെട്ട ഒരു പ്രധാനമന്ത്രിയാണ് കഴിഞ്ഞ 10 വര്ഷമായി രാജ്യത്തുള്ളതെന്ന് അംഗീകരിക്കാന് കോണ്ഗ്രസിന് കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില് തെരഞ്ഞെടുപ്പ് റാലിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒബിസി സമുദായത്തിന്റെ സ്വാധീനം ദുര്ബലമാക്കാന് അതിനെ ചെറു ജാതി വിഭാഗങ്ങളായി വിഭജിക്കുകയും സമുദായത്തിന്റെ ഏകീകൃത സ്വത്വം ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്ഗ്രസിന്റെ വിഭജന തന്ത്രങ്ങളില് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തകര്ക്കാനും നശിപ്പിക്കാനുമുള്ള കോണ്ഗ്രസിന്റെ രഹസ്യ അജണ്ടയെക്കുറിച്ച് |
Full Story
|
|
|
|
|
|
|
ബാഗ് പരിശോധിക്കാന് പൊലീസിന് നല്കാന് തയാര്; സിസിടിവി ദൃശ്യങ്ങള് പുറത്തുവിടാന് വെല്ലിവിളിച്ച് രാഹുല് മാങ്കൂട്ടത്തില് |
സിസിടിവി ദൃശ്യങ്ങള് പുറത്തുവിടാന് വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തില്. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന് പൊലീസിന് നല്കാന് തയാറാണെന്നും പെട്ടിയില് പണമുണ്ടെന്ന് തെളിയിച്ചാല് ആ നിമിഷം താന് പ്രചാരണം നിര്ത്താന് തയാറാണെന്നും രാഹുല് മാങ്കൂട്ടത്തില് വാര്ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള് തെളിയിക്കാന് വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല് ചോദിച്ചു. പൊലീസും പാര്ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള് ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്ക്കാര്ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന് തനിക്ക് |
Full Story
|
|
|
|
|
|
|
|
|
കേരളത്തിലെ ബിജെപിയില് പൊട്ടിത്തെറി: നേതൃത്വവുമായുള്ള വിയോജിപ്പ് തുറന്നു പറഞ്ഞ് സന്ദീപ് വാര്യര് |
ഞാന് ബിജെപിയിലാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഭാവി സംബന്ധിച്ച് യാതൊരു ഭയവുമില്ലെന്നും ബിജെപി യുവ നേതാവ് സന്ദീപ് വാര്യര്. വിഷമഘട്ടത്തില് ഒപ്പം നില്ക്കേണ്ട ആളാണ് നേതാവ്. സുരേന്ദ്രന് തന്നോടൊപ്പം വിഷമഘട്ടത്തില് നിന്നില്ല. പ്രശ്നപരിഹാരം കാണേണ്ട ആള് പ്രശ്നമായി മാറി. രാഷ്ട്രീയമായി ഇല്ലാതാക്കാന് സി കൃഷ്ണകുമാര് ശ്രമിച്ചു. നീതിക്കായുള്ള അവസാന ശ്രമവും പാഴായപ്പോഴാണ് പ്രതികരിച്ചത്. അവഹേളനം സഹിക്കാന് വയ്യാതെയാണ് പ്രതികരിച്ചത്. തന്നെ പിടിച്ച് നിര്ത്തേണ്ടിയിരുന്നത് പാര്ട്ടി നേതൃത്വം. നേതൃത്വത്തോട് സംസാരിച്ചിട്ടില്ല'- സന്ദീപ് വാര്യര് പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെയും സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്ക്കെതിരെ നടപടി ഉണ്ടാകുമോ എന്നാണ് |
Full Story
|
|
|
|
|
|
|
കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരേ കുഴല്പ്പണ കേസില് തുടരന്വേഷണത്തിന് കേരള സര്ക്കാര് തീരുമാനം |
കൊടകര കുഴല്പ്പണ കേസില് തുടരന്വേഷണത്തിന് സര്ക്കാര് തീരുമാനം. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്ന്ന് ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. ഡിജിപിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള് ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില് റിപ്പോര്ട്ട് നല്കുകയും ചെയ്യും.
പുതിയ വെളിപ്പെടുത്തലുകള് കോടതിയില് വിശദീകരിക്കും. കോടതി നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തില് തുടര്നടപടികള് തീരുമാനിക്കും. നേരത്തെ കുറ്റപത്രം സമര്പ്പിച്ചതിനാലാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്സികള്ക്ക് നല്കിയ |
Full Story
|
|
|
|
|
|
|
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി: മുഖ്യമന്ത്രി |
മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ:
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകള്ക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങള്. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്.
അതേസമയം ലോകമെമ്പാടുമുള്ള കേരളീയര്ക്ക് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനും ദീപാവലി ആശംസിച്ചു. ആഘോഷത്തിന്റെ ആഹ്ലാദത്താല് ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം പ്രചോദനമേകട്ടെയെന്നാണ് ?ഗവര്ണര് പറഞ്ഞത്. |
Full Story
|
|
|
|
|