Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
രാഷ്ട്രീയ വിചാരം
  28-08-2025
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് പരാതി ഉന്നയിച്ച നടി റിനി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്. താന്‍ അഭിമുഖത്തില്‍ യാദൃശ്ചികമായാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാല്‍ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
ഈ സന്ദര്‍ഭത്തില്‍ അതേപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.

'താന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് അതിനെകുറിച്ച് താന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അത് പറയുമെന്നും' റിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
Full Story
  28-08-2025
മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി
സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
Full Story
  27-08-2025
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി
എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. രണ്ടുദിവസം മുമ്പാണ് പരാതി നല്‍കിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കിയെന്നാണ് വിവരം.
ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെയും പിന്നീട് വി മുരളീധരനെയും എംടി രമേശിനെയും സുഭാഷിനേയും സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍
Full Story
  24-08-2025
"ഞാന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല" - രാഹുല്‍ മാങ്കൂട്ടത്തില്‍
എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ് അക്രമം നേരിടുന്നത്. എനിക്കെതിരേ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണ് - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
ആഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ ചേട്ടനെ കുടുക്കാന്‍ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാന്‍ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോള്‍ റെക്കോര്‍ഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു. രാഹുല്‍ സുഹൃത്താണ് മോശമായി
Full Story
  22-08-2025
രാഹുല്‍ മാങ്കൂട്ടത്തിലിനേയും വി.ഡി. സതീശനേയും കണക്കറ്റു പരിഹസിച്ച് ഡോ. പി. സരിന്‍
രാഹുല്‍ കാലുകുത്തിയാല്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമെന്ന് ഡോ. പി. സരിന്‍. ഒരു തവണ മാത്രമേ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ ആയി കാലുകുത്തുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കെ പി സി സി പ്രസിഡന്റിനെ കളി പാവയാക്കിക്കൊണ്ട് അധികാരം കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചയാള്‍ക്കുള്ള പതനമാണ് ഇപ്പോഴുണ്ടായതെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണെന്ന് ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ വന്നതൊക്കെ ഒരു രാത്രി കൊണ്ട് പുറത്തുവന്നതല്ല.
പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പി സരിന്‍ വിമര്‍ശിച്ചു. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശന്‍ ഒഴിയണം അതാണ് ആദ്യത്തെ
Full Story
  18-08-2025
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്തി: ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഖലിസ്ഥാന്‍ അനുകൂലികളുടെ വിഡിയോ
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കോണ്‍സല്‍ ജനറലിന് പുറത്ത് നടന്ന ആഘോഷ പരിപാടികള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അലങ്കോലപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ കോണ്‍സുലേറ്റില്‍ സമാധാനപരമായി ഒത്തുകൂടിയപ്പോള്‍ കോണ്‍സുലേറ്റ് വളപ്പിന് പുറത്ത് പതാകകള്‍ ഉയര്‍ത്തി ഖലിസ്ഥാന്‍ അനുകൂലികള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് പൊലീസ് ഇടപെട്ടെന്നും ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Full Story
  18-08-2025
'ദൈവം എന്നെ സംരക്ഷകനായാണ് സൃഷ്ടിച്ചത്: അമേരിക്ക സന്ദര്‍ശിച്ച ശേഷം പാക്കിസ്ഥാന്റെ സൈനിക മേധാവി
പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക മേധാവി അസിം മുനീര്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും തുടര്‍ന്ന് സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

'ദൈവം എന്നെ ഒരു സംരക്ഷകനായാണ് സൃഷ്ടിച്ചത്' സൈനിക അട്ടിമറികള്‍ പാകിസ്ഥാനില്‍ ഒരു അസാധാരണമല്ലാത്ത കാഴ്ചയാണ്. കൂടാതെ അസിം മുനീര്‍ ശക്തനായ ഒരു വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. ഡിജി ഐഎസ്ഐ, ഡിജി മിലിട്ടറി ഇന്റലിജന്റ്സ്, കോര്‍പ്സ് കമാന്‍ഡര്‍, ഇപ്പോഴത്തെ സൈനിക മേധാവി പദവി തുടങ്ങിയ എല്ലാ സുപ്രധാന പദവികളും മുനീര്‍ വഹിച്ചിട്ടുണ്ട്. അടുത്തിടെയാണ് മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്
Full Story
  15-08-2025
സിനിമാ നടി കസ്തൂരി ബിജെപിയില്‍ ചേര്‍ന്നു: വന്‍സ്വീകരണം ഒരുക്കി ബിജെപി
സിനിമാ താരം കസ്തൂരി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി കസ്തൂരി ബിജെപിയില്‍ ചേര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നമിത മാരിമുത്തുവും ബിജെപിയില്‍ ചേര്‍ന്നു.
'നടി കസ്തൂരിയും നടിയും സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ്ജെന്‍ഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തില്‍ തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.സാമൂഹിക പ്രവര്‍ത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവര്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്''- അദ്ദേഹം പറഞ്ഞു.
Full Story
[3][4][5][6][7]
 
-->




 
Close Window