|
|
|
|
കോണ്ഗ്രസിന്റെ യുവ നേതാവ് ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്ത്തനത്തിന് പുറത്താക്കി |
കോണ്ഗ്രസിന്റെ യുവ നേതാവായി അറിയപ്പെട്ടിരുന്ന ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില് കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്റാം ഫെയ്സ് ബുക്കിലൂടെയും അറിയിച്ചു. കെപിസിസി ഡിജിറ്റല് മീഡിയ സെല് അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്ത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന് എം.പി പുറത്താക്കിയതായി അറിയിക്കുന്നു.'- എന്നായിരുന്നു വാര്ത്താ കുറിപ്പ്.
സരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോണ്?ഗ്രസ്. ഗുരുതരമായ |
Full Story
|
|
|
|
|
|
|
പ്രിയങ്ക ഗാന്ധിയെ നേരിടാന് വയനാട്ടില് സത്യന് മൊകേരി; പ്രിയങ്കയുടെ കന്നി അങ്കത്തില് എതിരാളി സിപിഐ ദേശീയ കൗണ്സില് അംഗം |
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന് സത്യന് മൊകേരി. ഇന്ന് ചേര്ന്ന സിപിഐ സംസ്ഥാന കൗണ്സിലിലാണ് സത്യന് മൊകേരിയുടെ സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യന് മൊകേരിയുടെ പേര് ശുപാര്ശ ചെയ്തത്. സിപിഐ ദേശീയ കൗണ്സില് അംഗമായ സത്യന് മൊകേരി മൂന്ന് തവണ എംഎല്എ ആയിട്ടുണ്ട്. 2014ല് മത്സരിച്ചപ്പോള് വയനാട് മണ്ഡലത്തില് മൊകേരി മികച്ച പ്രകടനം നടത്തിയിരുന്നു.
വയനാട്ടില് പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകര്ഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില് പ്രിയങ്കയുടെ കന്നി അങ്കമാണിത്. |
Full Story
|
|
|
|
|
|
|
കോണ്ഗ്രസുകാര് വഴക്ക് തുടങ്ങി: ഇലക്ഷന് സ്ഥാനാര്ഥിയെ നിര്ത്തിയതിനു പുറകെ പി. സരിന് എതിര്പ്പുമായി രംഗത്ത് |
പി സരിന്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള് റദ്ദാക്കി.
തൃശൂരില് തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേര്ന്ന് പ്രതിരോധ തന്ത്രങ്ങള് മെനയും.
ഇതിനിടെ കോണ്ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാന് ഡോ പി സരിന്.നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടര്നീക്കങ്ങള് പ്രഖ്യാപിക്കാനാണ് സാധ്യത.നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാര്ട്ടി പരിഗണിക്കാത്തതില് കടുത്ത അതൃപ്തിയിലാണ് ഡോ പി സരിന്.
രാഹുലിന്റെ സ്ഥാനാര്ത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യല് മീഡിയ സെല് കണ്വീനര് ഡോ പി സരിന് |
Full Story
|
|
|
|
|
|
|
ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ സ്ഥാനാര്ഥികള് ഇവര് - പ്രിയങ്ക ഗാന്ധി, രമ്യഹരിദാസ്, രാഹുല് മാങ്കൂട്ടത്തില് |
നവംബര് 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ത്ഥികളെ കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടില് പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല് മാങ്കൂട്ടത്തിലും ചേലക്കരയില് രമ്യ ഹരിദാസുമാണ് സ്ഥാനാര്ത്ഥികള്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്ക്കുള്ളിലാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില് പാലക്കാട് എംഎല്എ ഷാഫി പറമ്പിലും ചേലക്കര എംഎല്എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല് ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി |
Full Story
|
|
|
|
|
|
|
നിയമസഭയില് നിഷ്പക്ഷ നിലപാട് സ്വീകരിക്കാന് തയാറാകണം: പ്രതിപക്ഷ നേതാവ് സ്പീക്കര്ക്ക് കത്ത് നല്കി |
പ്രതിപക്ഷത്തിന്റെ അവകാശങ്ങള് സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന് സ്പീക്കര് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്ക്ക് കത്തു നല്കി.അടിയന്തിര പ്രമേയത്തില് ഉള്പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും നിഷ്പക്ഷ നിലപാട് വേണമെന്നു കത്തില് ആവശ്യപ്പെട്ടു.
അടയന്തിര പ്രമേയ നോട്ടീസ് നല്കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങള്ക്കും കീഴ്വഴക്കങ്ങള്ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തില് അവസാനിപ്പിക്കുന്ന തരത്തില് സ്പീക്കര് ഇടപെടുന്നത് ദൗര്ഭാഗ്യകരമാണെന്ന് കത്തില് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് സംബന്ധിച്ച ചോദ്യങ്ങള്ക്ക് മറുപടി നല്കിയിട്ടും അതേ വിഷയത്തില് അടിയന്തിര |
Full Story
|
|
|
|
|
|
|
മാസപ്പടിക്കേസ്: യുഡിഎഫ് നേതാക്കള് കൂട്ടുപ്രതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് |
മാസപ്പടിക്കേസില് പ്രതിപക്ഷ നേതാവിന് എതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി. കേസില് യുഡിഎഫ് നേതാക്കള് കൂട്ടുപ്രതികള് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ആരോപിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്ചാണ്ടി എന്നിവര് എല്ലാം ഈ കേസില് പ്രതികളാണെന്നും വിഡി സതീശന് നടത്തുന്നത് അമേദ്യ ജല്പ്പനമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്പ്പുമില്ലെന്ന് വി മുരളീധരനും ചൂണ്ടിക്കാട്ടി. എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല് എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന് പറഞ്ഞു. |
Full Story
|
|
|
|
|
|
|
പിവി അന്വറിന്റെ ആരോപണങ്ങള് ചീട്ടുകൊട്ടാരം പോലെ തകര്ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് |
പാര്ട്ടി പ്രവര്ത്തകരുടെ വികാരമാണ് താന് ഉള്ക്കൊള്ളുന്നതെന്നും അവര്ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രഖ്യാപനം നടത്താന് തീരുമാനിച്ച പിവി അന്വറിന്റെ യോഗത്തില് പങ്കെടുത്തവര് നേരത്തെ നിലമ്പൂരില് നടന്ന യോഗത്തില് പങ്കെടുത്തവരാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
'എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്ഗ്രസ് ഇവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണ് അന്വറിന് ഉണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്ക്ക് ഏകദേശം വ്യക്തത വന്നു കഴിഞ്ഞു, പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ കാര്യങ്ങള് മനസിലാക്കി എഡിജിപി ക്കെതിരെ റിപ്പോര്ട്ട് കിട്ടി 24 മണിക്കൂര് മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റി. ഈ പ്രശ്നത്തിലെ |
Full Story
|
|
|
|
|
|
|
മലപ്പുറം കേന്ദ്രീകരിച്ച് സ്വര്ണക്കടത്ത് ഉണ്ടെങ്കില് എന്തുകൊണ്ട് അറിയിച്ചില്ല? - ചോദ്യവുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് |
ചോദ്യങ്ങള്ക്ക് മറുപടി നല്കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്ണര് തുറന്നടിച്ചു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്ണക്കടത്ത് ഹവാല ഇടപാടുകള് രാജ്യ വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് വേണ്ടിയാണെങ്കില് എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.
മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആര് വിവാദത്തില് വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില് അവര്ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് |
Full Story
|
|
|
|
|