Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
രാഷ്ട്രീയ വിചാരം
  11-10-2022
ഉദ്ദവിന് ചിഹ്നം തീപ്പന്തം; ഷിന്‍ഡേക്ക് കിട്ടിയത് വാളും പരിചയും: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പില്‍ തീപ്പൊരി പാറും
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 'വാളും പരിചയും' അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിചതിന് തൊട്ടുപിന്നാലെയാണ് വാളും പരിചയും അനുവദിച്ചത്.


ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നായിരിക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.

ഇന്നലെ താക്കറേ വിഭാഗത്തിന് തീപന്തം അനുവദിച്ച അവസരത്തില്‍ തന്നെ മൂന്ന് പുതിയ ചിഹ്നങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഷിന്‍ഡേ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശംഖ്, ഓട്ടോറിക്ഷ, കാഹളം ഊതുന്ന ആള്‍, സൂര്യന്‍, പരിചയും വാളും, പീപ്പിള്‍ മരം, എന്നീ
Full Story
  05-10-2022
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വീണ്ടും സിബിഐ കുരുക്ക്: പാവങ്ങള്‍ക്കുള്ള വീട് പദ്ധതിയില്‍ നാളെ ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ രാവിലെ 10.30ന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്‍കി. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷന്റെ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട്
Full Story
  03-10-2022
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം
മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ വീണ്ടും തിരഞ്ഞെടുത്തത്. കെ.ഇ.ഇസ്മയിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകതയെന്നും പാര്‍ട്ടിയെക്കുറിച്ചു കഥ മെനഞ്ഞവര്‍ക്കു നിരാശപ്പെടേണ്ടിവന്നുവെന്നും പ്രതിനിധികളെ അഭിസംബോധന ചെയ്തു കാനം രാജേന്ദ്രന്‍ പറഞ്ഞു.

'വിഭാഗീയത ഇല്ലാതെ സിപിഐ ഒറ്റക്കെട്ടാണെന്നു സമ്മേളനം തെളിയിച്ചു. അഭിപ്രായം ജനാധിപത്യപരമായി പറയാനുള്ള അവസരം പാര്‍ട്ടിയിലുണ്ട്. അഭിപ്രായം പറയുന്നത് തെറ്റാണെന്നു കരുതാനാകില്ല. നിര്‍ഭയമായി ഘടകങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താം. പാര്‍ട്ടി അഭിപ്രായ സമന്വയത്തോടെ തീരുമാനമെടുക്കും. സിപിഐ വേറിട്ട പാര്‍ട്ടിയാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചു'-കാനം
Full Story
  03-10-2022
ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സര്‍വേ ഫലം
182 അംഗ നിയമസഭയില്‍ 135-143 സീറ്റ് നേടുമെന്നാണ് എബിപി ന്യൂസ്‌സി വോട്ടര്‍ സര്‍വേ ഫലം. 36-44 സീറ്റാണ് കോണ്‍ഗ്രസ് നേടുക. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ല്‍ 44.4 ശതമാനമായിരുന്നു. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്.

ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 - 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 - 29 സീറ്റുകള്‍ വരെയാണ്
Full Story
  02-10-2022
ഗാന്ധിജിയുടെ ജന്മദിനം ഓര്‍ത്ത് ഇന്ത്യ: കേരളത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബര്‍ 2-ന് ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

ലഹിരി വിരുദ്ധ ബോധവല്‍ക്കരണവുമായി
Full Story
  29-09-2022
കോവിഡ് ലോക്ഡൗണില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും.

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ജനകീയ സ്വഭാവത്തില്‍ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും.
Full Story
  29-09-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ റിമാന്‍ഡ് ചെയ്തു: ഹര്‍ത്താല്‍ അക്രമത്തില്‍ എല്ലാ കേസിലും പ്രതി
അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 20 വരെയാണ് റിമാന്‍ഡ് കാലാവധി. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് അബ്ദുല്‍ സത്താറിനെ റിമാന്‍ഡ് ചെയ്തത്.


പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള
Full Story
  28-09-2022
അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നു;രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ്ഡിപിഐ. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു.


ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ്ഡിപിഐ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ
Full Story
[38][39][40][41][42]
 
-->




 
Close Window