Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉദ്ദവിന് ചിഹ്നം തീപ്പന്തം; ഷിന്‍ഡേക്ക് കിട്ടിയത് വാളും പരിചയും: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പില്‍ തീപ്പൊരി പാറും
reporter
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 'വാളും പരിചയും' അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിചതിന് തൊട്ടുപിന്നാലെയാണ് വാളും പരിചയും അനുവദിച്ചത്.


ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നായിരിക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.

ഇന്നലെ താക്കറേ വിഭാഗത്തിന് തീപന്തം അനുവദിച്ച അവസരത്തില്‍ തന്നെ മൂന്ന് പുതിയ ചിഹ്നങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഷിന്‍ഡേ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശംഖ്, ഓട്ടോറിക്ഷ, കാഹളം ഊതുന്ന ആള്‍, സൂര്യന്‍, പരിചയും വാളും, പീപ്പിള്‍ മരം, എന്നീ ചിഹ്നങ്ങളായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്.
ഷിന്‍ഡെ വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. 'ഉദയസൂര്യന്‍',

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' ഉപയോഗിക്കുന്നതിന് അവകാശവാദമുന്നയിച്ച് ദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ചിഹ്നനം ഉപയോഗിക്കുന്നത് കമ്മീഷന്‍ വിലക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ ചിഹ്നങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
 
Other News in this category

 
 




 
Close Window