Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സര്‍വേ ഫലം
reporter
182 അംഗ നിയമസഭയില്‍ 135-143 സീറ്റ് നേടുമെന്നാണ് എബിപി ന്യൂസ്‌സി വോട്ടര്‍ സര്‍വേ ഫലം. 36-44 സീറ്റാണ് കോണ്‍ഗ്രസ് നേടുക. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ല്‍ 44.4 ശതമാനമായിരുന്നു. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്.

ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 - 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 - 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോണ്‍ഗ്രസിന് 41.7 ശതമാനത്തില്‍ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും സര്‍വേ പറയുന്നു.
 
Other News in this category

 
 




 
Close Window