Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം
reporter
മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ വീണ്ടും തിരഞ്ഞെടുത്തത്. കെ.ഇ.ഇസ്മയിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകതയെന്നും പാര്‍ട്ടിയെക്കുറിച്ചു കഥ മെനഞ്ഞവര്‍ക്കു നിരാശപ്പെടേണ്ടിവന്നുവെന്നും പ്രതിനിധികളെ അഭിസംബോധന ചെയ്തു കാനം രാജേന്ദ്രന്‍ പറഞ്ഞു.

'വിഭാഗീയത ഇല്ലാതെ സിപിഐ ഒറ്റക്കെട്ടാണെന്നു സമ്മേളനം തെളിയിച്ചു. അഭിപ്രായം ജനാധിപത്യപരമായി പറയാനുള്ള അവസരം പാര്‍ട്ടിയിലുണ്ട്. അഭിപ്രായം പറയുന്നത് തെറ്റാണെന്നു കരുതാനാകില്ല. നിര്‍ഭയമായി ഘടകങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താം. പാര്‍ട്ടി അഭിപ്രായ സമന്വയത്തോടെ തീരുമാനമെടുക്കും. സിപിഐ വേറിട്ട പാര്‍ട്ടിയാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചു'-കാനം പറഞ്ഞു.
 
Other News in this category

 
 




 
Close Window