Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും; വി ഡി സതീശന്‍
Text By: UK Malayalam Pathram
ഒരു നിയോ കേരള മോഡല്‍ ഉണ്ടാക്കും അതാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന വാക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. ഈ സര്‍ക്കാര്‍ എവിടെയെല്ലാം പരാജയപ്പെട്ടോ അവിടെയെല്ലാം നമ്മള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തും. ഇന്ത്യയില്‍ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പിലൂടെയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേരളത്തിന് ഒരു മാറ്റം ഉണ്ടാകണം. വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി അനുയോജ്യമാകുന്ന തരത്തില്‍ കേരളത്തെ രാജ്യത്തിന്റെ നെറുകൈയ്യില്‍ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിനിടെ വി ഡി സതീശന്‍ പറഞ്ഞു.

വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ മാറ്റം ഉണ്ടാകുന്ന പദ്ധതികളാണ് യുഡിഎഫിനുള്ളത്. അത് നടപ്പാക്കും. പാവപെട്ട മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്കൊപ്പം നില്‍ക്കാനുള്ള പാത്തികള്‍ ഉണ്ടാകും.
 
Other News in this category

 
 




 
Close Window