Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ ഗോവിന്ദനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
Text By: UK Malayalam Pathram
തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ലമെന്ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്നും രാഗേഷ് ആരോപിച്ചു.
പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ ഗോവിന്ദന്‍ വീണു. പാര്‍ലമെന്ററി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഗേഷ് ആരോപിച്ചു.
 
Other News in this category

 
 




 
Close Window