Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അല്‍പ്പം വെള്ളം കൊടുത്തു; എന്റെ മടിയില്‍ കിടന്ന് അമ്മ മരിച്ചു': മനസ്സു തുറന്ന് മുഖ്യമന്ത്രി
Text By: UK Malayalam Pathram

മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ സ്വന്തം ജീവിതം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ വേര്‍പാട് തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും മുഖ്യമന്ത്രി തുറന്നു പറഞ്ഞു. അമ്മയാണ് തണലായി തന്റെ കൂടെയുണ്ടായിരുന്ന ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ വലിയ ഈശ്വരവിശ്വാസികളായിരുന്നു. ഏറെ കരുതലോടെയാണ് തന്റെ അമ്മ തന്നെ വളര്‍ത്തിയതെന്നും വിദ്യാഭ്യാസം തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Watch Video: അച്ഛനേക്കാള്‍ കൂടുതല്‍ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളില്‍ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഏറെ വേദനയോടെ ശബ്ദമിടറിക്കൊണ്ടാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ അമ്മയുടെ വേര്‍പാടിനെക്കുറിച്ച് പറഞ്ഞത്. അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്ന കാലത്ത് ഒരു ദിവസം കമല വിളിച്ചപ്പോള്‍ സംസാരത്തില്‍ എന്തോ പ്രശ്നമുള്ളതായി തോന്നി. ഉടന്‍ തന്നെ താന്‍ വീട്ടിലെത്തി. 'അമ്മയെ പയ്യെ എന്റെ തോളില്‍ ചാരിയിരുത്തി. അല്‍പ്പം വെള്ളം കൊടുത്തു. എന്റെ മടിയില്‍ കിടന്ന് അമ്മ മരിച്ചു'. മുഖ്യമന്ത്രി പറഞ്ഞു. മരണവിവരം താന്‍ വേണമായിരുന്നു എല്ലാവരേയും അറിയിക്കാന്‍. എന്നാല്‍ ആ സമയത്ത് ഒരക്ഷരം പോലും ഒരുവാക്കുപോലും പറയാനാകാതെ തനിക്ക് നില്‍ക്കേണ്ടി വന്നുവെന്നും തന്റെ ആ അവസ്ഥ കണ്ടതോടെ എല്ലാവര്‍ക്കും കാര്യം മനസിലായെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.

 
Other News in this category

 
 




 
Close Window