|
|
|
|
|
| കെഎം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം തിരുവനന്തപുരത്ത് അനുവദിച്ചു: കവടിയാറില്‍ കെ.എം. മാണി സ്മരണയ്ക്ക് ഇടം നല്‍കി |
|
മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു. 25 സെന്റ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്.മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം.
മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് ഭൂമി ദാനം. കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കര്‍ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| മകരവിളക്ക് തൊഴുത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനസയൂജ്യം; വൈകിട്ട് 6.40നാണ് മകരജ്യോതി തെളിഞ്ഞത് |
|
പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികള്‍ ദര്‍ശനപുണ്യം നേടി.
മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകള്‍ ആണ് പറണശാലകള്‍ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു.
തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു |
|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെയാണ് അറസ്റ്റ്. കേസില്‍ പതിനൊന്നാം പ്രതിയാണ്. അറസ്റ്റ് വിവരം കൊല്ലം വിജിലന്‍സ് കോടതിയെ അറിയിച്ചു.
എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു. മകന്‍ പോലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതുമുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണമെന്നും എസ്‌ഐടിയോട് |
|
Full Story
|
|
|
|
|
|
|
| ആരെയും കാണാന്‍ താല്‍പര്യമില്ല; ജയിലില്‍ എത്തിയ കോണ്‍ഗ്രസുകാരെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ |
|
ജയിലില്‍ കാണാനെത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമായിരിക്കും രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക.
രാഹുലിന്റെ അറസ്റ്റ് എസ്ഐടി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രിവ്ലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നിയമസഭാ |
|
Full Story
|
|
|
|
|
|
|
| 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' ; അതിജീവിതയുടെ വാക്കുകള്‍ എഴുതിയ കപ്പുമായി മുഖ്യമന്ത്രി |
|
രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി ആദ്യം പീഡന പരാതി നല്‍കിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകള്‍.
അതേസമയം, |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ റിമാന്‍ഡില്‍: 15 ദിവസം മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ |
|
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ 26/2026 നമ്പര്‍ റിമാന്‍ഡ് തടവുകാരന്‍.
പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നത് മുതല്‍ കോടതിയില്‍ ഹാജരാക്കുന്നത് വരെ വഴിനീളെ ശക്തമായ പ്രതിഷേധങ്ങളാണ് |
|
Full Story
|
|
|
|
|
|
|
| റിമാന്‍ഡിലായ ശബരിമല തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു |
|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര്‍ രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിന് മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്കാണു മാറ്റിയതെന്നു ഡോക്ടര്‍മാര്‍. നേരത്തെ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയില്‍ കഴിയുന്ന തന്ത്രിക്ക് നിലവില്‍ കാലില്‍ നീരുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. |
|
Full Story
|
|
|
|
|
|
|
| ശബരിമലയിലെ സ്വര്‍ണക്കൊള്ള; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് രമേശ് ചെന്നിത്തല |
|
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല - രമേശ് ചെന്നിത്തല പറഞ്ഞു. നിയമത്തിന് ആരും അതീതര്‍ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്ന് അദേഹം പറഞ്ഞു. കൊള്ളയില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ ഒരു ശ്രദ്ധ തിരിക്കാനും കഴിയില്ലെന്നും എസ് ഐ ടി അവരുടെ കൃത്യം നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളി അയ്യപ്പനോടാണ്. അയ്യപ്പന്റെ മുതല്‍ അപഹരിച്ചവര്‍ ആരും രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജെപിയും സിപിഐഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണ്. അവര്‍ ആളുകളെ അങ്ങോട്ടേക്ക് അയക്കുകയാണ് എന്ന് തോന്നുന്നു. |
|
Full Story
|
|
|
|
| |