Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ റിമാന്‍ഡില്‍: 15 ദിവസം മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍
Text By: UK Malayalam Pathram
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ 26/2026 നമ്പര്‍ റിമാന്‍ഡ് തടവുകാരന്‍.
പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നത് മുതല്‍ കോടതിയില്‍ ഹാജരാക്കുന്നത് വരെ വഴിനീളെ ശക്തമായ പ്രതിഷേധങ്ങളാണ് രാഹുലിന് നേരെ ഉണ്ടായത്. ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധം സംഘടിപ്പിച്ചു.
 
Other News in this category

 
 




 
Close Window