Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയിലെ സ്വര്‍ണക്കൊള്ള; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് രമേശ് ചെന്നിത്തല
Text By: UK Malayalam Pathram
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല - രമേശ് ചെന്നിത്തല പറഞ്ഞു. നിയമത്തിന് ആരും അതീതര്‍ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്ന് അദേഹം പറഞ്ഞു. കൊള്ളയില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍ ഒരു ശ്രദ്ധ തിരിക്കാനും കഴിയില്ലെന്നും എസ് ഐ ടി അവരുടെ കൃത്യം നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളി അയ്യപ്പനോടാണ്. അയ്യപ്പന്റെ മുതല്‍ അപഹരിച്ചവര്‍ ആരും രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജെപിയും സിപിഐഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണ്. അവര്‍ ആളുകളെ അങ്ങോട്ടേക്ക് അയക്കുകയാണ് എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഈ ബന്ധം ദൃഢമാക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും കൂടുതല്‍ ആളുകള്‍ പോകും എന്നുള്ള വാര്‍ത്ത അന്തരീക്ഷത്തില്‍ ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 
Other News in this category

 
 




 
Close Window