|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര്‍ രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിന് മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്കാണു മാറ്റിയതെന്നു ഡോക്ടര്‍മാര്‍. നേരത്തെ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയില്‍ കഴിയുന്ന തന്ത്രിക്ക് നിലവില്‍ കാലില്‍ നീരുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. |