Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  10-01-2026
രേഷ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം: ജിനേഷിന്റെ പരാതി പുറത്ത്
രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രേഷ്മ ബത്തേരി പൊലീസിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യയാണു രേഷ്മ.
കഴിഞ്ഞ 30നാണ് രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് കാലത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭര്‍ത്താവ് ജിനേഷ് ബീനാച്ചി പഴുപ്പത്തൂര്‍ സ്വദേശികളില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് വിവിധ ഘട്ടങ്ങളായി പലിശ സഹിതം തിരിച്ചുനല്‍കിയെന്ന് വ്യക്തമാക്കുന്ന ജിനേഷിന്റെ പരാതിയുടെ പകര്‍പ്പും രേഷ്മയുടെ പരാതിയുടെ പകര്‍പ്പും കുടുംബം പുറത്തുവിട്ടു. അന്ന്
Full Story
  09-01-2026
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി: കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇ ഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്ള മുഴുവന്‍ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ ഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറുകള്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇ ഡി സമീപിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്.
Full Story
  09-01-2026
ശബരിമല തന്ത്രി ജയിലിലേക്ക്; കണ്ഠരര് രാജീവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്
തന്ത്രി കണ്ഠരര് രാജീവരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോര്‍ഡ് കട്ടിള കൊണ്ടുപോകുമ്പോള്‍ തന്ത്രി എന്ന നിലയില്‍ തനിക്ക് തടയാന്‍ കഴിഞ്ഞില്ല ശബരിമലയില്‍ ആചാര ലംഘനം നടത്തിട്ടയിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നല്‍കിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എസ്‌ഐടി ഓഫീസിലേക്ക് രാജീവരെ
Full Story
  08-01-2026
ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പനയില്‍ തൃശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുലിന് ഒന്നാം സ്ഥാനം
ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്പനയില്‍ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയ തലത്തിലായിരുന്നു മത്സരം. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ
Full Story
  07-01-2026
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്ത് യുവതിയോട് അപമര്യാദയായി പെരുമാറി: പോലീസുകാരന് സസ്‌പെന്‍ഷന്‍
പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹാര്‍ബര്‍ പോലീസ് എടുത്ത കേസിലാണ് നടപടി.
ജനുവരി 5നാണ് സംഭവം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിന് പകരം തന്നെ വന്നു കാണാന്‍ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു.
ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്
Full Story
  07-01-2026
ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന് ജാമ്യം കിട്ടിയില്ല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ പത്മകുമാറിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിന്
Full Story
  06-01-2026
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു; ജയിലിനുള്ളില്‍ വച്ച് പ്രതിയെ തല്ലിയത് 85 കാരനായ തങ്കപ്പന്‍
ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ സഹതടവുകാരന്‍ മര്‍ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പന്‍ എന്നയാളുടെ പല്ല്, സഹതടവുകാരന്‍ അടിച്ചു കൊഴിക്കുകയായിരുന്നു.
മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പന്‍ ജയിലിലെത്തിയത്. സഹതടവുകാരന് തങ്കപ്പന്‍ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പന്‍ പോക്‌സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
അടിയേറ്റ് തങ്കപ്പന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ തങ്കപ്പനെ
Full Story
  06-01-2026
മോഹന്‍ലാലിനെ KSRTCയുടെ അംബാസഡര്‍ ആക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസഡറായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വന്‍കിട പരസ്യപ്രചാരണങ്ങള്‍ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അതിനിടെ, കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 13.01 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തി. ഇതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം നടത്തിയത്. കെഎസ്ആര്‍ടിസിയുടെ റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായി 2025-ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ഓര്‍മകളിലേക്കുള്ള യാത്രകള്‍ക്കായി സജ്ജമാക്കിയ 'ഓര്‍മ എക്സ്പ്രസ്' എന്ന ബസില്‍ അദ്ദേഹം യാത്ര ചെയ്യുകയും കേരളത്തിലെ ഗതാഗത
Full Story
[27][28][29][30][31]
 
-->




 
Close Window