Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  21-12-2025
ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍ തിരുവനന്തപുരത്ത്
ജനുവരി 29ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടക്കുക. 30,31 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ സമ്മേളനം നടക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പോകുന്ന അവസാന ലോക കേരള സഭ എന്ന പ്രത്യേക കൂടി ഈ അഞ്ചാം പതിപ്പിനുണ്ട്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ സഭയ്ക്ക് അവധി നല്‍കിക്കൊണ്ടാണ് ഇത്തവണ ലോക കേരള സഭയ്ക്കായി നിയമസഭാ മന്ദിരം വിട്ടുനല്‍കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുക. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനങ്ങള്‍ നടക്കുക.
Full Story
  21-12-2025
ശ്രീനിവാസന്‍ ഇനി ഓര്‍മ: ചിതയിലേക്ക് ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സമര്‍പ്പിച്ചു
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി പ്രിയ സുഹൃത്തിന്റെ അന്ത്യയാത്ര. ശ്രീനിവാസന്റെ ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുന്‍പായി ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സമര്‍പ്പിച്ചു. 'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ' എന്നായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചിരുന്നത്. വിതുമ്പിക്കൊണ്ടാണ് സത്യന്‍ അന്തിക്കാട് പേനയും പേപ്പറും സമര്‍പ്പിച്ചത്.
അവസാന നിമിഷം വരെയും തന്റെ പ്രിയപ്പെട്ട 'ശ്രീനി'ക്കൊപ്പം സത്യന്‍ അന്തിക്കാട് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥകള്‍ പിറന്ന ആ വിരലുകള്‍ക്കായി, തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും പേനയും നല്‍കിക്കൊണ്ട് സത്യന്‍ നടത്തിയ
Full Story
  16-12-2025
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന
ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന തിരുവനന്തപുരത്തു വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. മതനേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക വ്യക്തികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ അതിഥി പട്ടികയില്‍ ഇടം നേടി. ഡിസംബര്‍ 22ന് ലോക് ഭവനില്‍ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവര്‍ണര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാര്‍ പരിപാടി.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) പോലുള്ള മറ്റ് സര്‍ക്കാര്‍ പരിപാടികളില്‍ ഭാവന മുമ്പ് പ്രത്യേക അതിഥിയായിരു
Full Story
  15-12-2025
തെയ്യം കോലധാരിയുടെ അടിയേറ്റ് യുവാവ് ബോധംകെട്ടു വീണു; പരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍
കാസര്‍ഗോഡ് ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം, പള്ളിക്കര പാലരക്കീഴില്‍ ശ്രീ വിഷ്ണു മൂര്‍ത്തീ ക്ഷേത്ര ഉത്സവത്തിനിടെ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് അടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തില്‍ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും
Full Story
  15-12-2025
16 ദിവസത്തെ റിമാന്‍ഡിനു ശേഷം ജാമ്യം: രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശറിന് 16 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വിവരങ്ങള്‍ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി.


സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, മറ്റ് കേസുകളില്‍ അകപ്പെടരുത്
Full Story
  13-12-2025
വന്‍ നേട്ടം കൊയ്ത് ബിജെപി: തിരുവനന്തപുരത്ത് എന്‍ഡിഎ തേരോട്ടം
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോര്‍പ്പറേഷന്‍ ഭരണമുള്‍പ്പെടെ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബിജെപി ഒരു കോര്‍പ്പറേഷന്‍ പിടിക്കുന്നത്.
കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് ഭരണം പിടിച്ചപ്പോള്‍ കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോര്‍പ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എല്‍ഡിഎഫിന്റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളുടെ ഭരണമാണ്
Full Story
  13-12-2025
ത്രിതല തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം: എല്‍ഡിഎഫിന് കനത്ത തോല്‍വി
2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് തിരിച്ചടി. കൈവിട്ട കോര്‍പ്പറേഷനുകള്‍ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില്‍ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളില്‍ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടി. അതേസമയം, തിരുവനന്തപുരം നേടി എന്‍ഡിഎ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ 5 കോര്‍പറേഷനുകള്‍ ഭരിച്ച എല്‍ഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020ല്‍ കണ്ണൂര്‍ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും
Full Story
  12-12-2025
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം ഭൂമിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാമെന്നും മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. വഖഫ് സംരക്ഷണവേദിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ജനുവരി 27 വരെ ഭൂമിയുടെ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി മുനമ്പം വിഷയം പരിഗണിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, മുനമ്പം വിഷയത്തില്‍ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി തീരുമാനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഖഫ് സംരക്ഷണവേദിയുടെ ഹര്‍ജിയിലെ വാദം.
Full Story
[30][31][32][33][34]
 
-->




 
Close Window