|
|
|
|
|
| മദ്രസയില്‍ പഠനത്തിന് എത്തിയ 12 വയസ്സുകാരിയെ പീഡിപ്പിച്ച 46 വയസ്സുകാരന്‍ അധ്യാപകന് 14 വര്‍ഷം ജയില്‍ശിക്ഷ |
|
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവ്. കിദൂര്‍ സ്വദേശി അബ്ദുള്‍ ഹമീദിനെ(46)യാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ ക്ലാസ്സ് മുറിയില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരാ |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു |
|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്‌ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ മൊഴി, നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതല്‍ കുരുക്കായി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്ഐടിയോട് പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണി ലക്ഷ്യമിട്ടത് 1000 കോടി ? പദ്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യവച്ചുവെന്നു മൊഴി |
|
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിര്‍ണ്ണായക മൊഴി നല്‍കിയത്.
2017ന് ശേഷം 2023 വരെ മാസ്റ്റര്‍ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തില്‍ ഇടപാടുകള്‍ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്ഐടിയുടെ നീക്കം. വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള ആളുകളെക്കുറിച്ചും അന്വേഷണ സംഘം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ?ഗമിക്കുന്നത്. ഡിണ്ടിഗല്‍ |
|
Full Story
|
|
|
|
|
|
|
| പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം: പ്രതി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടയാള്‍ |
|
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ 21 വയസുകാരിയ്ക്ക് നടുറോഡില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ ക്രൂരമര്‍ദനം. പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയത് പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. പ്രതിയായ നവീന്‍ കുമാര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 22ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു സ്‌കൂട്ടിയുടെ അരികില്‍ പെണ്‍കുട്ടി നില്‍ക്കുന്നതും പ്രതി ഒരു കാറില്‍ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി അവളുടെ പേഴ്‌സ് പരിശോധിക്കുകയും തുടര്‍ന്ന് അവരുടെ തലയിലും പുറത്തും |
|
Full Story
|
|
|
|
|
|
|
| ശബരിമലയിലെ പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണം - രാജീവ് ചന്ദ്രശേഖര്‍ |
|
ശബരിമലയില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തില്‍ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്.
ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിന് കീഴില്‍, ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകള്‍ നിറഞ്ഞതുമായി മാറി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നു: ഒരു പവന്‍ കിട്ടാന്‍ 1,01,600 രൂപ ... |
|
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്.
അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു.
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ |
|
Full Story
|
|
|
|
|
|
|
| വാളയാറില്‍ കൊല്ലപ്പെട്ട നാരായണന്‍ നേരിട്ടത് ക്രൂരമായ മര്‍ദനം: അടിയേറ്റ് വാരിയെല്ല് ഒടിഞ്ഞു; ഞരമ്പും മസിലും ചതഞ്ഞു |
|
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രാംനാരായണന്റെ തലക്കുള്‍പ്പെടെ ദേഹമാസകലം മര്‍ദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നു. രാംനാരായണന്‍ നേരിട്ടത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ധനത്തിന്റെ ആഘാതത്തില്‍ മസിലുകള്‍ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകള്‍ പൊട്ടിയൊഴുകിയ ചോര ചര്‍മ്മത്തില്‍ പടര്‍ന്നു പിടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസില്‍ നിര്‍ണായകമാകും.
അതിക്രൂര |
|
Full Story
|
|
|
|
|
|
|
| പി.വി അന്‍വര്‍ യുഡിഎഫിലേക്ക്: പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത് |
|
പി വി അന്‍വറും സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും യുഡിഎഫിലേക്ക്. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യുഡിഎഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യുഡിഎഫ് ആയിരിക്കും തിരഞ്ഞെടുപ്പിനെ ?നേരിടുകയെന്നും സതീശന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ യുഡിഎഫ് യോഗം കൊച്ചിയില്‍ |
|
Full Story
|
|
|
|
| |