Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  22-01-2026
പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഫ്‌ളാഗ് ഓഫ് കര്‍മങ്ങള്‍ നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതല്‍ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍, ഫ്ളാഗ് ഓഫ് കര്‍മ്മങ്ങള്‍ എന്നിവ അദ്ദേഹം നിര്‍വഹിക്കും.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത
Full Story
  22-01-2026
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ 20 ട്വന്റി ബിജെപിക്കൊപ്പം: രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചര്‍ച്ച നടത്തി പ്രഖ്യാപനം
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി ബിജെപി. ട്വന്റി 20 പാര്‍ട്ടിയെ എന്‍ഡിഎയിലെത്തിച്ചാണ് ബിജെപി നിര്‍ണായക നീക്കം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പിന്നീട് ഇരുവരും ഒരുമിച്ച് പ്രഖ്യാപനം നടത്തിയത്.
ട്വന്റി 20 ബിജെപി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക്
Full Story
  21-01-2026
ഷിംജിത 14 ദിവസം മഞ്ചേരി ജയിലില്‍: ബസ്സിനുള്ളിലെ വീഡിയോയും ദീപക്കിന്റെ ആത്മഹത്യയും പോലീസ് അന്വേഷണത്തില്‍
ബസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റില്‍. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക്(41) ജീവനൊടുക്കിയതിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
ഒളിവില്‍ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും
Full Story
  21-01-2026
ശബരിമല സ്വര്‍ണക്കൊള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു: സ്വര്‍ണക്കട്ടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). മുഖ്യപ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 100 ഗ്രാം സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ജനുവരി 20-ന് കൊച്ചി സോണല്‍ ഓഫീസിലെ ഇഡി സംഘം കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയെന്ന്
Full Story
  20-01-2026
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്
മേയര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി ആദ്യം റെയില്‍വേയുടെ പരിപാടിയില്‍ പങ്കെടുക്കും,പിന്നാലെ ബിജെപി പാര്‍ട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും. ശബരിമല വിശ്വാസികളെ കൊള്ളയടിക്കുന്ന ഭരണകൂടമായി പിണറായി വിജയന്‍ ഭരണകൂടം മാറി.

കൊള്ള സംഘത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ശബരിമല കൊള്ള സംഘത്തിന്റെ ഭാഗം. സിപിഐഎം- കോണ്‍ഗ്രസ് കുറുവാ സംഘം. സുരക്ഷിത കേരളം
Full Story
  20-01-2026
കോട്ടയത്ത് ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം; 100 പവന്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്
കോട്ടയം പുതുപ്പള്ളിയില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു. റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ നാല് കോര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികള്‍ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്‌സില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായിരിക്കുന്നത്.

റബര്‍ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാന്‍ ശ്രമിച്ചു. ഒരു ക്വോട്ടേഴ്‌സില്‍ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്‌സില്‍ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാര്‍ട്ടേഴ്സുകളില്‍ സംഭവസമയത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Full Story
  20-01-2026
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു
പുലിയൂര്‍ തോട്ടിയാട്ട് പളളിത്താഴെയില്‍ ടോംതോമസ്- ജിന്‍സി തോമസ് ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കുഞ്ഞിനെ കിടപ്പുമുറിയില്‍ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. പിന്നീട് തിരികെവന്നപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുളിമുറിയിലെ ബക്കറ്റില്‍ തലകീഴായി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം
Full Story
  19-01-2026
ശബരിമലയിലെ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്‌ഐടിക്ക് കോടതി അനുമതി നല്‍കി. വാതില്‍പാളി അടക്കം അളക്കാനും
Full Story
[32][33][34][35][36]
 
-->




 
Close Window