Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
ഇന്ത്യ/ കേരളം
  14-07-2025
ഗോവ ഗവര്‍ണറായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി
തെലുങ്കുദേശം പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. രാഷ്ട്രപതി ഭവനില്‍നിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗവര്‍ണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണറെയും മാറ്റിയിട്ടുണ്ട്. ആഷിം കുമാര്‍ ഘോഷാണ് പുതിയ ഹരിയാന ഗവര്‍ണര്‍. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കവീന്ദര്‍ ഗുപ്തയെ നിയമിച്ചു.
Full Story
  13-07-2025
പല്ലിന്റെ പോടടപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ട്: വിദേശത്ത് ചികിത്സ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം - മന്ത്രി
രണ്ട് പല്ലിന്റെ പോടടപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വിമാനം പിടിച്ച് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കില്‍ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ എന്‍ ബാലഗോപാല്‍. വിദേശരാജ്യങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യ രംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ വെച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്‌സിനെടുക്കാന്‍ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയില്‍
Full Story
  13-07-2025
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്: ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടയാളാണ് സദാനന്ദന്‍ മാസ്റ്റര്‍
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി സദാനന്ദന്‍ മാസ്റ്റര്‍ നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തില്‍ നിന്നും നിലവില്‍ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ല്‍ നാമ നിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
1994-ല്‍ സിപിഎം ആക്രമണത്തില്‍ സദാനന്ദന്‍ മാസ്റ്ററുടെ രണ്ടു കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. കൃത്രിമക്കാലുകള്‍ കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍
Full Story
  11-07-2025
പ്രധാനമന്ത്രി നമീബിയയില്‍: ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് സാങ്കേതികവിദ്യ ഇനി നമീബിയയിലും
വിഭവസമൃദ്ധമായ ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നു. സാങ്കേതികവിദ്യ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം, സുരക്ഷ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് മോദിയുടെ സന്ദര്‍ശനം ഒരു പ്രോത്സാഹനമാകും. നമീബിയയില്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്(യുപിഐ) പുറത്തിറക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നമീബിയ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. പ്രധാനമന്ത്രി മോദിയും നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്ദി-ന്‍ഡൈത്വയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം,
Full Story
  10-07-2025
അമിത്ഷാ കേരളത്തിലേക്ക്: ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത്; മടങ്ങുംവഴി കണ്ണൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാര്‍തുഡല പ്രതിനിധികളുടെ യോഗത്തില്‍ 'കേരളം മിഷന്‍ 2025' അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ സമ്മേളനത്തില്‍
Full Story
  10-07-2025
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപീംകോടതി പരിഗണിക്കും. ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആദ്യം കേസ് ജൂലൈ 14 ന് ലിസ്റ്റ് ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന തീയതി ജൂലൈ 16 ആയതിനാല്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അത് ഫലപ്രദമാകണമെന്നില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാഗെന്ത് ബസന്ത് ചൂണ്ടിക്കാട്ടി. ഇന്നോ നാളെയോ ലിസ്റ്റ് ചെയ്യണമെന്ന്
Full Story
  09-07-2025
100 കോടി ചിട്ടിപ്പണവുമായി മുങ്ങിയ ടോമിയും ഭാര്യയും കാനഡയിലെ മകളുടെ അടുത്തേക്കു പോയോ? അന്വേഷണം ആ വഴിക്കും
കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വര്‍ഗീസിനെ കണ്ടെത്താന്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോണ്‍ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു.
ടോമിയെ കണ്ടെത്താന്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇയാളുടെ ഫോണ്‍ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. അതേസമയം കാനഡയിലുള്ള മകളുടെ അടുത്തേക്ക് മുങ്ങാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.


ബെംഗളൂരുവില്‍ തട്ടിപ്പിനിരയായ 395 പേര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതല്‍ കാണാതായതോടെയാണു നിക്ഷേപകര്‍ പരാതി നല്‍കിയത്.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പു
Full Story
  09-07-2025
ഗംഭീര എന്നു പേരിട്ട് ഗംഭീരമായി ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്നു: പത്തു മേര്‍ മരിച്ചു
ഗുജറാത്തില്‍ വഡോദരയില്‍ പാലം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 'ഗംഭീര' പാലമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാലത്തിനുമുകളില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
റിപ്പബ്ലിക് വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ എസ്യുവി, ഒരു പിക്കപ്പ് വാന്‍ എന്നിങ്ങനെ നാല് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്. 40 വര്‍ഷത്തിലേറെയായി, വഡോദര, ആനന്ദ്, ബറൂച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായി ഈ പാലം പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം പാലം നേരത്തെ തന്നെ തകര്‍ന്നിരുന്നുവെന്നും അറ്റകുറ്റപണി നടത്താന്‍ അധികാരികളോട്
Full Story
[36][37][38][39][40]
 
-->




 
Close Window