|
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍ എന്ന പേരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. എല്ലാ എക്സിറ്റ് പോളുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി പോസ്റ്റല്‍ വോട്ടുകള്‍ക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകള്‍ എത്തിയെന്ന് രാ?ഹുല്‍ ?ഗാന്ധി പറഞ്ഞു.
22,779 വോട്ടുകള്‍ക്കാണ് കോണ്‍?ഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ് സിങ് സൈനി ഫലം വരുന്നതിനു 2 ദിവസം മുന്‍പ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും എന്നും, ബിജെപി യുടെ കയ്യില്‍ എല്ലാ സംവിധാനവും ഉണ്ടെന്ന് പറഞ്ഞു. ഹരിയനയില്‍ 25ലക്ഷം വോട്ടുകള്‍ കവര്‍ന്നുവെന്ന് രാഹുല്‍ ?ഗാന്ധി ആരോപിച്ചു. ഒരേ യുവതി 22 തവണ ഹരിയാനയില്‍ വോട്ട് ചെയ്തു. ശ്വേത, സ്വീറ്റി തുടങ്ങിയ പല പേരുകളില്‍ ആണ് വോട്ട് ചെയ്തതെന്ന് അദേഹം പറഞ്ഞു. |