|
ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. കോര്‍ബ പാസഞ്ചര്‍ മെമ്മു ട്രെയിന്‍ ഗുഡ്സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്‍വശത്തെ കോച്ച് ഗുഡ്സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. |