Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  24-10-2025
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 'സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
'ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന് അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നല്‍ എന്നിവ നല്‍കി
Full Story
  23-10-2025
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി: ഉണ്ണികൃഷണന്‍ പോറ്റിക്കൊപ്പം നിന്നത് മുരാരി ബാബു
ശബരിമലയിലെ സ്വര്‍ണം തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു. പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വം. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. മുരാരി നടത്തിയ ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞാണ് അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുരാരി ബാബു ക്ഷേത്ര ശ്രീകോവില്‍
Full Story
  23-10-2025
ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം: ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഹൈക്കോടതി ദേവസ്വം ബെഞ്ച് ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശരിവെച്ചു. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്. 2024 ലാണ് ഇത് സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുന്നത്. പാര്‍ട്ട് - ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍
Full Story
  22-10-2025
തലകുത്തനെ താഴേക്ക് സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് പവന് 3,440 രൂപയാണ് കുറഞ്ഞത്
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വര്‍ണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
Full Story
  22-10-2025
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ശബരിമല ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി
പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലെത്തിയ രാഷ്ട്രപതി ആചാരപരമായ പമ്പാ സ്‌നാനത്തിനു ശേഷം കെട്ടുനിറച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ ക്ഷേത്ര മേല്‍ശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കെട്ടു നിറച്ചു നല്‍കി. വാവര് സ്വാമി നടയിലും രാഷ്ട്രപതി ദര്‍ശനം നടത്തി.
കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്ട്രപതിക്കൊപ്പം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ഫോഴ്സ് ഗുര്‍ഖാ ഫോര്‍ വീല്‍ ഡ്രൈവ് എമര്‍ജന്‍സി വാഹനത്തിലാണ് രാഷ്ട്രപതി എത്തിയത്. ഒരു മണിക്കൂറിലേറെ സമയം രാഷ്ട്രപതി സന്നിധാനത്ത് ചിലവഴിച്ചു.
Full Story
  21-10-2025
രാഷ്ട്രപതി കേരളത്തിലെത്തി: ശബരിമലയിലേക്ക് ബുധനാഴ്ച രാവിലെ പുറപ്പെടും: ക്ഷേത്ര ദര്‍ശനം ഉച്ചയ്ക്ക്
രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്തെത്തി. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.
10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി
Full Story
  16-10-2025
പാലക്കാട് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി; അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം
പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം. പല്ലന്‍ ചാത്തന്നൂര്‍ സ്വദേശി അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസ് ടീച്ചര്‍ അര്‍ജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ക്ലാസ് ടീച്ചറായ ആശയെയും പ്രധാന അധ്യാപിക ലിസിയെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ വീട്ടില്‍ ജീവനൊടുക്കിയത് . പിന്നാലെ അര്‍ജുന്‍ പഠിക്കുന്ന കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം
Full Story
  16-10-2025
ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീല്‍, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകര്‍മ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.

നിലവില്‍ ആഭ്യന്തര, കായിക സഹമന്ത്രിയായ മജുര എംഎല്‍എ ഹര്‍ഷ് സംഘവിയെ കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എ റിവാബ ജഡേജയും മന്ത്രി സഭയലെത്തുമെന്നാണ് സൂചന.സര്‍ക്കാരില്‍ പുതുമുഖങ്ങളെ
Full Story
[38][39][40][41][42]
 
-->




 
Close Window