|
സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.രാഹുല്‍ ചാപ്പ്റ്റര്‍ ക്ലോസ്. ഇനി ആ വിഷയം ചര്‍ച്ച ചെയ്യില്ല. ഈ വിഷയത്തില്‍ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
കന്റോണ്‍മെന്റ് ഹൗസിലെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെയും അദ്ദേഹം വിമര്‍ശിച്ചു. ആ കാളയെ ബിജെപി ഓഫീസില്‍ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാന്‍ പോകിപ്പിക്കും. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും.
'ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ'- വി ഡി സതീശന്‍ പറഞ്ഞു. |