Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ന് അത്തം: തിരുവോണത്തിന് ഇനി പത്തുനാള്‍: തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ആഘോഷം
Text By: UK Malayalam Pathram
ജാതി മത വ്യത്യാസങ്ങളില്ലാത്ത ഓണാഘോഷം കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്ന മാതൃകയാണെന്ന് നടന്‍ ജയറാം . തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷം നടന്‍ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നതും വലിയ ഭാഗ്യമാണ്. ഓണം ഇന്ന് കേരളത്തിനും അപ്പുറം ലോകത്തിന്റെ ഓരോ കോണിലും, മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കപ്പെടുകയാണ്. കുട്ടിക്കാലം മുതല്‍ വളരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന ഈ ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ ഇരിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window