|
|
|
|
|
| 'വണ്‍ ഡേ, വണ്‍ യൂണിവേഴ്സിറ്റി'; ജെന്‍ സി തലമുറയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി |
|
ജെന്‍ സി തലമുറയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
യുവാക്കളുമായി നേരിട്ടും സംവേദനാത്മകമായും ബന്ധപ്പെടുക എന്ന ലക്ഷ്യത്തോടെ 'വണ്‍ ഡേ, വണ്‍ യൂണിവേഴ്സിറ്റി' പ്രചാരണ പരിപാടി ആരംഭിക്കും. ഈ പദ്ധതി പ്രകാരം, കേന്ദ്രമന്ത്രിമാര്‍ രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
യുവതലമുറയെ ബാധിക്കുന്ന വിഷയങ്ങളിലൂന്നിയായിരിക്കും ഈ സംവാദങ്ങള്‍. വിദ്യാഭ്യാസം, കരിക്കുലം, ഉന്നതവിദ്യാഭ്യാസത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകള്‍ മന്ത്രിമാര്‍ ചോദിച്ചറിയും. കൂടാതെ, യുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും |
|
Full Story
|
|
|
|
|
|
|
| എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: വീണയ്ക്ക് എതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി |
|
എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറിയപ്പെടുന്ന വരുമാനത്തിന് അപ്പുറമുള്ള പണമിടപാടുകള്‍ വീണ കൈകാര്യം ചെയ്തെന്ന രേഖകളാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് അയച്ചു. വീണയുടെ കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടിന്റെ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയെന്നും ഇ ഡി അറിയിച്ചു. (ED Finds evidence for hawala money transfer in masappadi case)
കോഴിക്കോട് നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വീണയുടെ കൈയെഴുത്തോടുകൂടിയ രേഖകള്‍ കണ്ടെത്തി എന്നുള്‍പ്പെടെയാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്. 3.49 ലക്ഷം ദിര്‍ഹം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. 20.05 കോടി ഇന്ത്യന്‍ രൂപ കൈമാറിയെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരാളുടെ പേരിലെടുത്ത സിം |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ 79 ദിവസത്തിനിടെ പിടികൂടിയത് 979 കിലോ കഞ്ചാവ്; 8242.087 ഗ്രാം എം.ഡി.എം.എ |
|
79 ദിവസം പിന്നിടുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിലായി.എടുത്ത കേസുകള്‍ 9213. ഇതുവരെ പിടിച്ചത്- 8242.087 ഗ്രാം എം.ഡി.എം.എ, 979.334 കി.ഗ്രാം കഞ്ചാവ് 4727.909 ഗ്രാം ഹാഷിഷ് ഓയില്‍, 514.687 ഗ്രാം ഹെറോയിന്‍.
മയക്കുമരുന്നുകളുടെ വ്യാപനം തടയുക, കള്ളക്കടത്ത് ശൃംഖല തകര്‍ക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള ലഹരി വിതരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജൂണ്‍ 2-നാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വെച്ച് ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം ചെയ്തത്. |
|
Full Story
|
|
|
|
|
|
|
| ഓഗസ്റ്റ് 24 മുതല്‍ കേരള ടൂറിസം ഓണാഘോഷം: തിരുവനന്തപുരം നഗരം ഉത്സവാഘോഷങ്ങളിലേക്ക് |
|
കേരള ടൂറിസം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ തലസ്ഥാന നഗരിയിലെ 35 വേദികളില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
വിവിധ വേദികളിലായി അരങ്ങേറുന്ന 340-ലേറെ പരിപാടികളില്‍ 3,000ത്തോളം കലാകാരന്മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ ജില്ലകളിലായി 8000 ലേറെ കലാകാരന്മാര്‍ പങ്കാളികളാകും. ഇത്തവണ കോവളത്തെയും ഓണാഘോഷത്തിന്റെ പുതിയ വേദിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍
ഓഗസ്റ്റ് 24ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി വി.ഡി |
|
Full Story
|
|
|
|
|
|
|
| മന്ത്രിയെ കാത്ത് രണ്ട് മണിക്കൂര്‍; വേദിയില്‍ വച്ചു നീരസം പരസ്യമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ |
|
ഫിലിം സൊസൈറ്റി അസോസിയേഷന്‍ പരിപാടിയില്‍ സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് വൈകിയെത്തിയതാണ് അടൂരിനെ ചൊടിപ്പിച്ചത്. ഐഎഫ്എഫ്കെയുടെ നടത്തിപ്പിനെതിരെയും അടൂര്‍ വിമര്‍ശനം ഉന്നയിച്ചു.
രണ്ടു മണിക്ക് ആയിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. മന്ത്രി പി.സി. വിഷ്ണുനാഥായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. വേദിയില്‍ കാത്തിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കാതെയാണ് മന്ത്രിക്കായി കാത്തിരുന്നത്. ഒടുവില്‍ മന്ത്രി എത്തിയതിന് പിന്നാലെ തന്റെ നീരസം തുറന്നുപറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ദേശീയ പരീക്ഷാ ഏജന്‍സിയില്‍ 600 വിദഗ്ധരെ മാറ്റി വന്‍ അഴിച്ചു പണി: ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധന |
|
ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ണായക നിര്‍ദേശം. പരീക്ഷാ നടത്തിപ്പ് സമിതിയില്‍ അഴിച്ചു പണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉള്‍പ്പെടുത്തി. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
എന്‍ടിഎ ഓഫീസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കും. അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. NTA ഡയറക്ടര്‍ ജനറല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യങ്ങള്‍ അറിയിച്ചു. വിദഗ്ധര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തിയെന്ന സിബിഐ കണ്ടെത്തലിനു പിന്നാലെയാണ് നടപടി.
പരീക്ഷകള്‍ പൂര്‍ണ്ണ |
|
Full Story
|
|
|
|
|
|
|
| വിമാന യാത്രക്കാരില്‍ നിന്ന് അമിതമായി ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ സര്‍വീസ് നിര്‍ത്തിവയ്പ്പിക്കും: സുപ്രീംകോടതി |
|
യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നല്‍കി. സ്വകാര്യ വിമാനക്കമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ?
കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകള്‍ പോലും വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ?ഹര്‍ജി സെപ്റ്റംബര്‍ ഏഴിന് സുപ്രീം കോടതി വീണ്ടും |
|
Full Story
|
|
|
|
|
|
|
| വീട്ടു മുറ്റത്തു പൂക്കളങ്ങള്‍; ഓണക്കോടി എടുക്കാന്‍ എങ്ങും തിരക്ക്: ഓണാഘോഷത്തിന്റെ മേളങ്ങളിലേക്ക് മലയാളികള്‍ |
|
ഓണക്കാലം എത്തിയതോടെ സംസ്ഥാനത്തെ പൂവിപണി സജീവമായി. ചിങ്ങം ഒന്നുമുതല്‍ നാടെങ്ങും പൂക്കളങ്ങള്‍ നിറഞ്ഞു തുടങ്ങിയെങ്കിലും ഇത്തവണ പൂക്കള്‍ക്ക് വിപണിയില്‍ പൊന്നുംവിലയാണ്. മഴക്കുറവ് മൂലം തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്രധാന പൂകൃഷി കേന്ദ്രങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതോടെ ഓണപ്പൂക്കളം ഒരുക്കാന്‍ ഇത്തവണ മലയാളിക്ക് കീശ കാലിയാക്കേണ്ടിവരുമെന്ന് ചുരുക്കം.
ഇത്തവണ ഓണവിപണിയിലെ ഏറ്റവും വിലയേറിയ താരം അരളിയാണ്. കോഴിക്കോട് വിപണിയില്‍ അരളിക്ക് കിലോയ്ക്ക് ശരാശരി 600 രൂപ വരെ വിലയുണ്ട്. മറ്റ് ജില്ലകളിലും 300 മുതല്‍ 450 രൂപ വരെയാണ് അരളിക്ക് ഈടാക്കുന്നത്. മുല്ലപ്പൂവിനും പിച്ചിപ്പൂവിനും കിലോയ്ക്ക് 1000 മുതല്‍ 2000 രൂപ വരെയാണ് നിലവിലെ വില. ആഘോഷങ്ങളും കല്യാണങ്ങളും സജീവമാകുന്നതോടെ |
|
Full Story
|
|
|
|
| |