Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  25-08-2025
രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി; നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിപ്പിടമില്ല; എംഎല്‍എ ആയി തുടരാം
അശ്ലീല ചാറ്റ് വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത.

യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്ന് രാഹുലിനെതിരെ
Full Story
  24-08-2025
മദ്യഷോപ്പിനു മുന്നിലൂടെ നടന്നു പോയ സ്ത്രീയെ യുവാവ് ചവിട്ടി വീഴ്ത്തി
നടുറോട്ടില്‍ മധ്യവയസ്‌ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ പിരിവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്‌ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് ചവിട്ടേറ്റ ഇവര്‍ റോഡിന് സമീപം വീണു.
മര്‍ദനത്തില്‍ മധ്യവയസ്‌ക പരാതി നല്‍കിയിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് സ്വമേധയ കേസെടുത്ത് പ്രതിയം ജാമ്യത്തില്‍
Full Story
  24-08-2025
വിമാനയാത്ര ജനകീയമാക്കണം, യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണം - മുഖ്യമന്ത്രി
വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ആസൂത്രിതമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ സിയാല്‍ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷന്‍ സമ്മിറ്റ് 2025) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ചെലവ് കുറച്ച്, സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വിമാനത്താവളങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസികളുടെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങള്‍ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തില്‍ സിയാല്‍ ജനകീയ മാതൃക തീര്‍ത്തെന്നും മുഖ്യമന്ത്രി
Full Story
  23-08-2025
ധര്‍മസ്ഥലയില്‍ ആളുകളെ കുഴിച്ചുമൂടിയെന്നു സാക്ഷി പറഞ്ഞയാള്‍ അറസ്റ്റില്‍
ധര്‍മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ സാക്ഷി നല്‍കിയ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കഴിഞ്ഞ ദിവസം കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്ഐടി കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. സാക്ഷിയുടെ മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും അന്യ ഭട്ടിന്റെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ലെന്നും റിപ്പോര്‍ട്ട്. സുജാത ഭട്ടും അവരുടെ ധര്‍മ്മസ്ഥല വിരുദ്ധ സംഘവും
Full Story
  23-08-2025
ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു: എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവയ്ക്കണെന്ന് ഭൂരിപക്ഷം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തലിന് സ്വഭാവശുദ്ധയില്ലെന്നാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ
Full Story
  22-08-2025
ബിവറേജസിലെ ജോലിക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം ഓണം ബോണസ്
ഓണത്തിന് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്. 102,500 രൂപയാണ് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ബോണസായി ലഭിക്കുന്നത്.
എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബെവ്‌കോയിലെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തു. സ്ഥിരം ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം 95,000 രൂപയും അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയുമായിരുന്നു ബോണസായി ലഭിച്ചത്. കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപയും ഹെഡ് ഓഫീസിലേയും വെയര്‍ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാര്‍ക്ക് 12500 രൂപയും ഓണം ബോണസായി നല്‍കാനും മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Full Story
  22-08-2025
ആഗോള അയ്യപ്പ സംഗമം പമ്പാ നദീ തീരത്ത് സെപ്റ്റംബര്‍ 20ന്: ഇത് ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമം
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാര്‍ ഉമാനാഥ് ഐ.എ.എസ്., അനു ജോര്‍ജ് ഐ.എ.എസ്., ടൂറിസം, സാംസ്‌കാരിക, എന്‍ഡോവ്മെന്റ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസന്‍, കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ്
Full Story
  20-08-2025
യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം.

എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം തുടങ്ങി.

യുവ നേതാവില്‍ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയിലെ പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അവര്‍ കാര്യങ്ങള്‍ തുറന്നു പറയണം.
Full Story
[54][55][56][57][58]
 
-->




 
Close Window