Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ; സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ, ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ
Text By: UK Malayalam Pathram
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 12 സ്ഥാനാര്‍ഥികള്‍. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിനു വേണ്ടി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ ഇതാണ് നിലമ്പൂരില്‍ തെളിയുന്ന മത്സരചിത്രം.
പ്രധാന സ്ഥാനാര്‍ഥികളുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ. 20 കോടി രൂപയുടെ ബാധ്യത.
സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ. 9 ലക്ഷം രൂപയുടെ ബാധ്യത. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ. 72 ലക്ഷം രൂപയുടെ ബാധ്യത.
 
Other News in this category

 
 




 
Close Window