Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ചവരില്‍ 5 പേര്‍ മലയാളികള്‍: കനത്ത മഴയില്‍ ബസ് മറിഞ്ഞെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
കെനിയയില്‍ ബസ് അപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികള്‍.

ഗീത ഷോജി ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജോയല്‍,ഏബിള്‍ എന്നിവര്‍ മക്കളാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭര്‍ത്താവ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഷോജനും മകന്‍ ഏബിളും കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 
Other News in this category

 
 




 
Close Window