Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
മതം
  Add your Comment comment
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Text By: UK Malayalam Pathram

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും മാര്‍ച്ച് മാസം 29 ആം തീയതി ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവ. Fr. Binil Raj നേതൃത്വം നല്‍കുന്നതാണ്.കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ മാര്‍ച്ച് 29 തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്ഗോയില്‍ ഉള്ള സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഏപ്രില്‍ ഒന്നാം തീയതി തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ഗ്ലാസ് ഗോ യിലുള്ള സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ചും നടത്തപ്പെടുന്നു. ലോക ജനത മുഴുവനെയും പാപപരിഹാരാര്‍ത്ഥം കാല്‍വരിയില്‍ യാഗമായി തീര്‍ന്നു യേശുവിന്റെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രില്‍ മാസം മൂന്നാം തീയതി തീയതി രാവിലെ 8:00 മുതല്‍ ഗ്ലാസ്ഗോയിലുള്ള സെന്റ് മേരീസ് ഇരട്രിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോകജനത മുഴുവന്റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ തിരു കര്‍മ്മങ്ങള്‍ നാലാം തീയതി ശനിയാഴ്ച ഗ്ലാസ്ഗോയിലുള്ള സെന്‍മേരിസ് ഇരട്രിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് വൈകിട്ട് 5:00 മുതല്‍ നടത്തപ്പെടുന്നു.ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഇലേക്ക് എല്ലാ വിശ്വാസിസമൂഹത്തെ യും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു. ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ് ഓശാന ഞായറാഴ്ചയുടെയും പെസഹാ വ്യാഴാഴ്ചയുടെയും ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം. St. John the Evangelical Church, 23 Swindon Road, Glasgow G69 6 DS. ദുഃഖവെള്ളിയാഴ്ചയുടെയും ഈസ്റ്ററിന്റെയും ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം. St. Mary's Eritrean Orthodox Tewahdo Church 538 Carntyne Rd, Glasgow, G32 6ET* ഇടവകയ്ക്ക് വേണ്ടി, റെവ, ഫാദര്‍ Binil Raj രാജ്- വികാരി. ഫോണ്‍ നമ്പര്‍-07909041107 സുനില്‍ K. ബേബി ട്രസ്റ്റി. ഫോണ്‍ നമ്പര്‍-07898735973 റിയോ ബേബി- സെക്രട്ടറി. ഫോണ്‍ നമ്പര്‍-07563744653

 
Other News in this category

 
 




 
Close Window