Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
റെക്സം ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Text By: UK Malayalam Pathram
റെക്സം ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കുര്‍ബാന സെന്റര്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ നോമ്പിനോട് ചേര്‍ന്നുള്ളധ്യാനവും, ദിവ്യ ആരാധനയും പരിശുദ്ധ കുര്‍ബാനയും മാര്‍ച് 15- തിയതി 12.30 ന് ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ കപ്പൂച്ചന്‍ നേതൃത്വം നല്‍കും. പെസഹാ വ്യാഴം ഏപ്രില്‍ 2- തിയതി പരിശുദ്ധ കുര്‍ബാന കാല്‍കഴുകല്‍ ശുശ്രുഷ മറ്റ് പ്രാര്‍ത്ഥനകള്‍ വൈകിട്ട് 4.30 മണിക്ക് റെക്സം ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടത്തപെടുന്നു. കുര്‍ബാനക്കും മറ്റ് ശുശ്രൂഷകള്‍ക്കും ഫാദര്‍ മാത്യു പിണക്കാട്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ കാര്‍മികത്വം വഹിക്കും.


പള്ളിയുടെ വിലാസം - ഹോളി ട്രിനിറ്റി ചര്‍ച്ച്, 114 റെക്സം റോഡ് LL144 DN.

ഏപ്രില്‍ 3- തിയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.30 -ന് യുകെയിലെ മലയാറ്റൂര്‍ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിലേക്ക് നടത്തും. കുരിശിന്റവഴിയില്‍ പങ്കു ചേരാന്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററില്‍ നിന്നുംവിശുവാസികള്‍ എത്തുന്നതാണ്. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ മാത്യു പിണക്കാട്ട് നേതൃത്വം നല്‍കി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാര്‍ത്ഥനക്ക് ശേഷം ക്രൂശിതനായ കര്‍ത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീര്‍ രുചിക്കലും നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ടു 4- മണിക്ക് ഹോളി ട്രിനിറ്റി പള്ളിയില്‍ ദുഃഖ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ മാത്യു അച്ഛന്‍ നേതൃത്വം നല്‍കുന്നതാണ്.


പന്ദാസഫ് കുരിശുമലയുടെ വിലാസം. - ഫ്രാന്‍സിസ്‌കന്‍ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.

ഏപ്രില്‍ 4- തിയതി ശനിയാഴ്ച 2.30 ന് കര്‍ത്താവിന്റെ ഉയര്‍പ്പ് തിരുനാള്‍ പരിശുദ്ധ കുര്‍ബാനയും, ഉയര്‍പ്പുദിന സന്ദേശവും മറ്റ് തിരുകര്‍മ്മങ്ങളും ഫാദര്‍ മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികനായി നടത്തപെടുന്നു. പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചര്‍ച്, 1 14 റെക്സം റോഡ്, LL144 DN.

നമുടെ കര്‍ത്താവായ ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന സ്ഥാപിച പെസഹാ ദിനത്തിന്റെ ഓര്‍മ്മയും, ഈശോയുടെ കുരിശുമരണം ഓര്‍മ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയര്‍പ്പു തിരുന്നാള്‍ കുര്‍ബാനയിലും മറ്റ് എല്ലാ തിരുകര്‍മ്മങ്ങളിലും പങ്കു ചേര്‍ന്ന് ആത്മീയ ചൈതന്യം ഉള്‍കൊള്ളാന്‍ എല്ലാ വിശ്വാസികളേയും സ്നേത്തോടെ ഹോളി ട്രിനിറ്റി ചര്‍ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.
 
Other News in this category

 
 




 
Close Window