Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
മതം
  06-12-2023
'ഫീല്‍ ദി ഗ്ലോറി ഓഫ്‌ ലോര്‍ഡ്‌': കിസ്മസ് കരോള്‍ സംഗീതം 10ന്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ 10ന് ഞായറാഴ്ച 'ഫീല്‍ ദി ഗ്ലോറി ഓഫ്‌ ലോര്‍ഡ്‌': കിസ്മസ് കരോള്‍ സംഗീതം നടക്കും. ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ളസെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3:30 ന് പരിപാടി തുടങ്ങും.

മിനിസ്റ്റര്‍ ഓഫ് ദി സെന്‍ട്രല്‍ ചര്‍ച്ചും കോട്ടയം സിഎം എസ് കോളേജ് മുന്‍ ചാപ്ലിനുമായ(1979 -81) റവ ജോനാഥന്‍ എഡ്വേര്‍ഡ്‌സ് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. ഫാ സിബി മാത്യു, ഫാ ഡിയോയ്‌നിസിസ് സിസിലി ആന്റണി എന്നിവര്‍ സന്നിഹിതരായിരിക്കും.

ഏവരെയും ക്ഷണിക്കുന്നതായി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.



മരിയന്‍ ദിനാചരണം

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ
Full Story
  04-12-2023
ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ മണ്ഡലകാല തീര്‍ത്ഥാടനം ആഘോഷിച്ചു; ഭജന, നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധന, അന്നദാനം
ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ ഇരുമുടി കെട്ടുനിറച്ച് രാധാകൃഷ്ണ മന്ദിര്‍ മാഞ്ചസ്റ്റര്‍ നിന്ന് തീര്‍ത്ഥയാത്രയായി ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് ഭക്തി സാന്ദ്രമായ ഭജനയും നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധനയും തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചു. ഭക്തര്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോട് കൂടി ഈ വര്‍ഷത്തെ മണ്ഡലതീര്‍ത്ഥാടനം പരിസമാപ്തമായി.


ഈ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍ ഓര്‍ത്തിരിക്കാവുന്ന ഒരു അനുഭവമായിരുന്നു എന്ന് ഭക്തര്‍ അഭിപ്രായപ്പെടുക ഉണ്ടായി. ഈ വര്‍ഷത്തെ ഭജനയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും കീ ബോര്‍ഡിലെ മുകേഷ് കണ്ണന്‍, തബലയില്‍ സന്ദീപ് പ്രോട്കര്‍, സൗണ്ട് സിസ്റ്റം നയിച്ച
Full Story
  30-11-2023
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ ഊഷ്മള സ്വീകരണം
നാല് ആഴ്ചത്തെ യുകെ സന്ദര്‍ശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മിഷന്‍ ഇടവക സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു. നട വിളികളാല്‍ മുഖരിതമായ വേദിയില്‍ പുരാതന പാട്ടിന്റെ അകമ്പടിയോടെ മര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് ഊഷ്മള സ്വീകരണം ആണ് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ ഒരുക്കിയത്.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായകാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അജൂബ് തോട്ടനാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണ പരിപാടികള്‍.

തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മികനായിരുന്നു.
Full Story
  27-11-2023
നോര്‍ത്താംപ്ടണ്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ഡിസംബര്‍ രണ്ടിന്; പ്രസാദ് ഭട്ട് കാര്‍മികത്വം വഹിക്കും
നോര്‍ത്താംപ്ടണ്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ഡിസംബര്‍ രണ്ടിന് നടക്കും. വൈകിട്ട് മൂന്നു മണി മുതല്‍ 7.30 വരെ പ്രസാദ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ വിവിധങ്ങളായ പൂജകളും നോര്‍ത്താംപ്ടണ്‍ ഭജന്‍ ടീം അണിയിച്ചൊരുക്കുന്ന ഭജനയും ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പപൂജയിലേക്ക് എല്ലാ അയ്യപ്പവിശ്വാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
Powered By
VDO.AI

സ്ഥലത്തിന്റെ വിലാസം

St Alban the Martyr's Church, Parish Hall, Broadmead Avenue, NN3 2RA
Full Story
  24-11-2023
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റ് ജില്ലിങ്ങാമിലെ സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍
കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും അയ്യപ്പ പൂജ നടത്തുന്നു. ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റിലെ ജില്ലിങ്ങാമിലുള്ള സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ച് നടക്കും. നാളെ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ 10 മണി വരെയാണ് പൂജ നടത്തപ്പെടുന്നത്.


അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.


കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം
Full Story
  24-11-2023
ബര്‍മിങ്ഹാം ഹിന്ദു മലയാളി സമാജം അയ്യപ്പപൂജ ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് ബാലാജി ക്ഷേത്രത്തില്‍
ബര്‍മിങ്ഹാം ഹിന്ദു മലയാളി സമാജം അയ്യപ്പപൂജ ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചു മണി മുതല്‍ നടക്കും. വിളക്ക് പൂജ, പടി പൂജ, അയ്യപ്പ ഭജന, താലപ്പൊലി, പ്രസാദം എന്നിവ ഉണ്ടാകും. ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ലീന: 07817640428, വിമല്‍: 07983363996, സുമേഷ്: 07886772782

ക്ഷേത്രത്തിന്റെ വിലാസം

Balaji Temple, Dudley Road, Tividale, Oldbury, B69 3DU
Full Story
  21-11-2023
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ്‌ ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.


കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.


ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍
Full Story
  13-11-2023
ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ് ഹാമിലെ St. Michaels' ദേവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.

കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്‌നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.


ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍
Full Story
[14][15][16][17][18]
 
-->




 
Close Window