Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
മതം
  14-05-2024
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ്

ചെണ്ടമേളങ്ങളും നട വിളികളും മാര്‍ത്തോമന്‍ വിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ റോയല്‍ സല്യൂട്ടും നല്‍കിയാണ് യുകെയിലെ മലയാളി സമൂഹം തങ്ങളുടെ പ്രിയപ്പെട്ട സജിയച്ചന് യാത്രയപ്പ് നല്‍കിയത്. 11 വൈദീകര്‍ ചേര്‍ന്നര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിയും, പൊതുസമ്മേളനത്തിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആണ് പങ്കാളികളായത്. മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30 ന് നടന്ന ദിവ്യബലിയോട് കൂടിയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. യുകെയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ പത്തോളം വൈദീകര്‍ കാര്‍മ്മികരായി. വൈദീകര്‍ പ്രദക്ഷിണമായി എത്തിയതോടെ ഫാ.സുനി പടിഞാറേക്കര ഏവരെയും സ്വാഗതം ചെയ്തതോടെ ദിവ്യബലിക്ക് തുടക്കമായി. ദിവ്യബലി മദ്ധ്യേ ഫാ.സജി

Full Story
  13-05-2024
പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും.


മറ്റന്നാള്‍ 11-ാം തീയതി ശനിയാഴ്ച ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.


വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.
Full Story
  09-05-2024
ഐപിസി ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റില്‍ ഗോസ്പല്‍ മീറ്റിംഗ്
ഐപിസി ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫസ്റ്റ് ഡണ്‍മറി 6 ബാലിബോഗ് റോഡിലെ സെയ്മൂര്‍ ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചില്‍ ഗോസ്പല്‍ മീറ്റിംഗ് നടക്കും. ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഡാനിയേല്‍ കൊന്ന നില്‍ക്കുന്നതില്‍ പ്രസംഗിക്കും. ബ്രദര്‍ ഷാജന്‍ പുതുപ്പള്ളി, ഐ പി സി ബെല്‍ഫാസ്റ്റ് ചര്‍ച്ച് കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. പാ. ജേക്കബ് ജോണ്‍, ഇവാ.സിബി ജോര്‍ജ്, ബ്രദര്‍ മോന്‍സി ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Full Story
  07-05-2024
ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍; രജിസ്ട്രേഷന്‍ തുടരുന്നു
പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു. ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥലത്തിന്റെ വിലാസം

POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോസ് കുര്യാക്കോസ് 07414 747573

മിലി തോമസ് 07877 824673

മെല്‍വിന്‍ 07546112573
Full Story
  07-05-2024
യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളിന്' ജൂണ്‍ 30ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ ഏഴിന്
'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റര്‍ വീണ്ടും തിരുന്നാള്‍ ആഘോഷലഹരിയിലേക്ക്. ജൂണ്‍ മാസം മുപ്പതിന് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറിയാല്‍ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ഉത്സവലഹരിയിലാണ്. ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. റാസ കുര്‍ബാനയും പ്രദക്ഷിണവും ഗാനമേളയും ഒക്കെയായി തിരുന്നാള്‍ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു.

പ്രശസ്ത പിന്നണി ഗായകന്‍ ഫ്രങ്കോയും സ്റ്റാര്‍ സിംഗറും മികച്ച ഗായികയുമായ സോണിയയും നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ജൂണ്‍ 14വി വെള്ളിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററിലാണ് ആഘോഷരാവ് എന്ന് പേര്
Full Story
  04-05-2024
ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി സ്‌പോട്ട് ബുക്കിങ് ഇല്ല; ഓണ്‍ലൈന്‍ ബുക്കിങ് മാത്രം
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓണ്‍ലൈന്‍ ബുക്കിങ്. സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുന്‍പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം.

ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്തര്‍ എത്തുന്നത് ശബരിമലയില്‍ തിരക്ക് കൂടാന്‍ കാരണമാകാറുണ്ട്. ഭക്തരുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാണിത്. കഴിഞ്ഞതവണ ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
പരസ്യം ചെയ്യല്‍

ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍
Full Story
  04-05-2024
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പ്രധാന തിരുനാള്‍
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ ഇന്നും നാളെയും ആയി നടക്കും. ശനിയാഴ്ച്ച വൈകുന്നേരം 5.45 ന് കൊടിയേറ്റോടെ ആരംഭിക്കുന്ന പെരുന്നാള്‍ പ്രത്യേക പ്രാര്‍ത്ഥനകളും, വിരുന്നും ഉണ്ടായിരിക്കും. തുടര്‍ന്ന് ഞായറാഴ്ച്ച പ്രത്യേക കുര്‍ബാനയും നേര്‍ച്ച വിളമ്പും നടത്തും.റവ ഫാ, എല്‍ദോ വര്‍ഗീസ്, റവ ഫാ ബിനു തോമസ് എന്നിവര്‍ കാര്‍മികരാകും.


വിവരങ്ങള്‍ക്ക്;Address

St George Indian Orthodox Church

Belgrave street south

Bolton

BL1 3RF
Full Story
  19-04-2024
യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ഏപ്രില്‍ 28ന് ഞാറാഴ്ച വിപുലമായി കൊണ്ടാടുന്നു. ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.


എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ :സജി എബ്രഹാം അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ട്രസ്റ്റീ :എബിമോന്‍ ജേക്കബ് 07577738234സെക്രട്ടറി :ജോമോന്‍ എബ്രഹാം 07944397832
Full Story
[15][16][17][18][19]
 
-->




 
Close Window