Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
മതം
  31-01-2024
ലിവര്‍പൂളില്‍ പുറത്ത് നമസ്‌കാര ചടങ്ങിനെത്തി നൂറ് കണക്കിന് ക്‌നാനായക്കാര്‍

കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്‌കാരം ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ലിവര്‍പൂളിലെ അവര്‍ ലേഡി ഓഫ് പീസ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ പ്രവാഹമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും രാവിലെ തന്നെ വിശ്വാസ സമൂഹം എത്തിച്ചേരുകയും കൃത്യസമയത്ത് തന്നെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ളവികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു. ഫാ സജി തോട്ടം, ഫാ ജോസ് തേക്ക്

Full Story
  25-01-2024
കുടുംബങ്ങള്‍ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

പൊടിമറ്റം: കുടുംബങ്ങള്‍ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാര്‍ സഭ കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ കുര്‍ബാന മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വികാരി ഫാ: മാര്‍ട്ടിന്‍ വെള്ളിയാംകുളം സഹകാര്‍മ്മികനായിരുന്നു.

ഓരോ കുടുംബവും ഓരോ കാല്‍വരിയാണ്. സമര്‍പ്പണത്തിന്റെ വേദിയൊരുങ്ങുമ്പോള്‍ കുടുംബങ്ങള്‍ സ്വര്‍ഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകള്‍ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട

Full Story
  16-01-2024
വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ക്രിസ്തീയ ആരാധനയും പ്രയര്‍ സെല്‍ മീറ്റിങ്ങും

വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 7 മണിമുതല്‍ 9 മണി വരെ പ്രയര്‍ സെല്‍ മീറ്റിങ്ങും നടത്തപ്പെടുന്നു. പാസ്റ്റര്‍ ബ്ലെയ്സ് രാജുവും, ബ്രദര്‍ ടൈറ്റസ് ജോണും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്‍ട്രല്‍ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും

Full Story
  11-01-2024
പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13ന്; ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും
പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജനുവരി13ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും . അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഭാഷകളില്‍ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്‌നി ടീമിന്റെ നേതൃത്വത്തില്‍
Full Story
  10-01-2024
യുകെയിലെ യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ രണ്ടാമത് മകരവിളക്ക് മഹോത്സവും അയ്യപ്പ പൂജയും ജനുവരി 13ന്
യുകെയിലെ യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 13ന് ശനിയാഴ്ച രണ്ടാമത് മകരവിളക്ക് മഹോത്സവും അയ്യപ്പ പൂജയും നടത്തുന്നു. സര്‍വ്വഐശ്വര്യ പൂജ, അയ്യപ്പന്‍ വിളക്ക്, ഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നീരാഞ്ജനവും അര്‍ച്ചനയും നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിക്കുന്നതാണ്.

സ്ഥലത്തിന്റെ വിലാസം

മരിയന്‍ ഹാള്‍, BA21 4 BN, യോവില്‍, സോമര്‍സെറ്റ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

മനോജ് കുമാര്‍ (07459 958870)

ഗോപീ കൃഷ്ണന്‍ (07880 205005)
Full Story
  08-01-2024
ക്‌നാനായക്കാരുടെ ചരിത്ര പ്രസിദ്ധമായ പരമ്പരാഗത പ്രാര്‍ത്ഥന-പുറത്ത് നമസ്‌കാരത്തിന് ലിവര്‍പൂളില്‍ ഒരുക്കങ്ങള്‍ തകൃതി
മൂന്ന് നോമ്പിനോട് അനുബന്ധിച്ച് ക്‌നാനായക്കാരുടെ ചരിത്രപ്രസിദ്ധമായ പ്രാര്‍ത്ഥനാ രീതിയായ പുറത്തു നമസ്‌കാരം യുകെ യില്‍ നടത്തപ്പെടുവാന്‍ ഇനി 21 ദിവസം മാത്രം. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍, സെന്റ് തോമസ് കാത്തലിക് മിഷന്‍, സെന്റ് പയസ് ടെന്‍ത് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ലിവര്‍പൂള്‍ ആതിഥേയത്വം വഹിക്കുന്ന പുറത്തു നമസ്‌കാരം ഈമാസം 27ന് രാവിലെ 11 മുതല്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ഔര്‍ ലേഡി ഓഫ് പീസ് ചര്‍ച്ചില്‍ നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുതാപത്തിന്റെയും കരുണയുടെയും പ്രാര്‍ത്ഥനയായ പുറത്തു നമസ്‌കാരം നടത്തപ്പെടുന്നു.

കഴിഞ്ഞവര്‍ഷം നടത്തപ്പെട്ട പുറത്ത് നമസ്‌കാരത്തിന് യുകെയുടെ വിവിധ
Full Story
  02-01-2024
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ പള്ളിയില്‍ ജനുവരി ആറിന് പുതുവര്‍ഷ പ്രാര്‍ത്ഥന
സെന്റ് സൈമണ്‍സ് ക്നാനായ പള്ളിയില്‍ ജനുവരി ആറിന് ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് മൂന്നു മണി വരെ പുതുവര്‍ഷ പ്രാത്ഥനായോഗം നടത്തുന്നു. സിസ്റ്റര്‍ ആന്‍ മരിയ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എല്ലാവരെയും ഈ പ്രാര്‍ത്ഥനായോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിച്ചു.
Full Story
  06-12-2023
സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓണ്‍ലൈന്‍ ധ്യാനം ഈമാസം 20 മുതല്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ശുശ്രുഷകള്‍ ഈമാസം 20 മുതല്‍ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തില്‍ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്ഠിത ശുശ്രുഷാ മേഖലകള്‍ സംയോജിപ്പിച്ചുള്ള ഓണ്‍ലൈന്‍ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റര്‍ ആന്‍ മരിയ ലക്ഷ്യം വെക്കുന്നത്.


ഇന്ത്യ, യുകെ, ആസ്‌ട്രേലിയ, യുഎഇ, യുഎസ്എ അടക്കം വിവിധ രാജ്യങ്ങളില്‍ സൗകര്യപ്രദമായി പങ്കുചേരുവാന്‍ ഉതകുന്ന വിധത്തിലാണ് ധ്യാന
Full Story
[13][14][15][16][17]
 
-->




 
Close Window