Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനാവാരം അനുഗ്രഹമായി
Text By: Reporter, ukmalayalampathram
യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസന സുവിശേഷ സംഘം പ്രാര്‍ത്ഥനാ യോഗത്തിന്റെ പ്രാര്‍ത്ഥനാവാരം അനുഗ്രഹമായി. ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം സേപ്പാനൂസ് തിരുമനസിന്റെ നേതൃത്വത്തിലും പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസിന്റെയും ജനറല്‍ സെക്രട്ടറി വില്‍സന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ വളരെ അനുഗ്രഹവുമായി നടത്തപ്പെട്ടു.


പ്രസ്തുത പ്രാര്‍ത്ഥനാ യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെയും വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും സന്ധ്യാ നമസ്‌കാരം നടത്തപ്പെട്ടു. സന്ധ്യാനമസ്‌കാരത്തിന് ഫാദര്‍ എല്‍ദോസ് ബാബു, ഫാദര്‍ ജോബ്സണ്‍, ഫാദര്‍ അനൂപ് എബ്രഹാം, ഫാദര്‍ എബി ഫിലിപ്പ്, ഫാദര്‍ ജോസഫ് ഇലവുങ്കല്‍, ഫാദര്‍ അനൂപ്, ഫാദര്‍ ലിജു വര്‍ഗീസ്, ഫാദര്‍ ഷൈജു മത്തായി, ഫാദര്‍ ടിജി തങ്കച്ചന്‍ എന്നീ വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കി.


സന്ധ്യാനമസ്‌കാരത്തിന് ശേഷം ഓരോ ദിവസവും നടന്ന ബൈബിള്‍ ക്ലാസിന് ഫാദര്‍ നിതിന്‍ പ്രസാദ് കോശി, ഫാദര്‍ മാത്യു എബ്രഹാം, ഫാദര്‍ രോഹിത് സ്‌കറിയ, ഫാദര്‍ ഹാപ്പി ജേക്കബ്, ഫാദര്‍ ടോം ജേക്കബ് എന്നീ വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കി. ഈ പ്രാര്‍ത്ഥനാ വാരം എത്രയും ഭംഗിയായി നടത്തപ്പെടുന്നതിന് നേതൃത്വം നല്‍കിയ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ തേപ്പാനോസ് തിരുമനസിനോടും ഭദ്രാസന സെക്രട്ടറി ഫാ. വര്‍ഗീസ് മാത്യുവിനോടും വൈദിക ശ്രേഷ്ഠരോടും മാനേജിങ് കമ്മിറ്റി അംഗങ്ങളോടും ഭദ്രാസന കമ്മറ്റി അംഗങ്ങളോടും പ്രാര്‍ത്ഥനാ യോഗ അസോസിയേഷന്റെ റെപ്രെസെന്ററ്റീവ് അംഗങ്ങളോടും ഇതില്‍ സംബന്ധിച്ച എല്ലാ വിശ്വാസികളോടും ഉള്ള നന്ദിയും കൃതജ്ഞതയും ഈ അവസരത്തില്‍ പ്രാര്‍ത്ഥന യോഗ അസോസിയേഷന്‍ അറിയിച്ചു.


അതോടൊപ്പം ഈ ദിവസങ്ങളില്‍ നടന്ന യോഗത്തിനു വേണ്ട എല്ലാവിധ ടെക്നിക്കല്‍ സപ്പോര്‍ട്ട് തന്ന സജി വര്‍ഗീസിനോടുള്ള നന്ദിയും അറിയിച്ചു. അതോടൊപ്പം ഈ പ്രാര്‍ത്ഥനാ വാരം എത്രയും അനുഗ്രഹമായി തീര്‍ത്തു തന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു.
 
Other News in this category

 
 




 
Close Window