വ്രതശുദ്ധിയുടെ പവിത്രത പേറുന്ന മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനായി ഈ കാലത്ത് ശബരിമലയിലേക്ക് നടന്നുകയറുന്നത്. മണ്ഡലകാലം ആഘോഷമാക്കാന്‍ യുകെയിലും ഒരുക്കങ്ങള്‍ തുടങ്ങി മാഞ്ചസ്റ്ററിലെ സ്വാമി ഭക്തര്‍ക്കായുള്ള മകരവിളക്ക് മഹോത്സവം ജനുവരി 11 ന് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഒപുക്കിയിരിക്കുന്നത്. ജെയിന്‍ കമ്മ്യൂണിറ്റി സെന്റര്‍ ലെവന്‍ഷും, മാഞ്ചസ്റ്റര്‍, M12 5 SH കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്താംപ്ടണില്‍ ഹിന്ദു സമാജം ഒരുക്കുന്ന അയ്യപ്പപൂജ 23 ന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ 7വരെയാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സെന്റ് ആല്‍ബന്‍സ് പാരിഷ് ഹാളിലാണ് പൂജ നടക്കുക. ഗണപതി പൂജ, വിളക്ക് പൂജ, പടി പൂജ, ദീപാരാധന, ഹരിവരാസനം. ശ്രി അയ്യപ്പ ഭജന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭജന എന്നിവയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: മനോജ്: 07886189533, അമല്‍രാജ്: 07737457300, സത്യന്‍: 07958106310