|
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ AFCM യുകെ വിഷന്‍ ടീം യേശു ഏക രക്ഷകന്‍ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആല്‍ബം പുറത്തിറക്കി.
പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈശോയില്‍ അഭയം തേടുമ്പോള്‍ അത് പ്രത്യാശ പകര്‍ന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആല്‍ബത്തില്‍ മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ AFCM യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ , ക്ലെമെന്‍സ് നീലങ്കാവില്‍,കുരുവിള , ജോസ് , ബിജു , ബെര്‍ണാഡ് , റിനി ജിത്തു , നിമ്മി ബിജു , ഷാലന ഷാജി ,ജോയല്‍ ,ഷിജി , ജൂലിയ,ഷാജി , ഷാന്റി , ഷാലറ്റ് |