Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
മതം
  03-01-2023
റെക്സം കേരളാ കമ്മ്യൂണിറ്റി ക്രിസ്മസ് ന്യൂ ഇയര്‍ മലയാളം കുര്‍ബാന ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷമായ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടു കുര്‍ബാന റെക്സം സെന്റ് മേരിസ് കതീഡ്രലില്‍ നടത്തപെട്ടു .പരിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ജോണ്‍സണ്‍ കാട്ടിപ്പറമ്പില്‍ മുഖ്യ കാര്‍മികനും കതീഡ്രല്‍ ഡീന്‍ ഫാദര്‍ നികോളാസ്, ഫാദര്‍ റിജിനോള്‍ എന്നിവരും പങ്കുചേര്‍ന്നു. റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ് റവറെന്റ്പീ റ്റര്‍ ബ്രിഗ്നല്‍ ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി.

അഘോഷമായ പാട്ട് കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉള്‍കൊള്ളാന്‍ എത്തിയ എല്ലാവര്‍ക്കും റെക്സം കേരള കമ്മ്യൂണിറ്റിക്കുവേണ്ടി ധന്യാ ചാക്കോ നന്ദി രേഹപ്പെടുത്തി. കുര്‍ബാന ശേഷം നടന്ന സ്നേഹ കൂട്ടായ്മ യില്‍ ബിഷപ്പ് പീറ്റര്‍ ഏവര്‍ക്കും ക്രിസ്മസ് കേക്ക് മുറിച്
Full Story
  03-01-2023
എസെക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ലെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍
എസെക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ഈമാസം എട്ടിന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 8.30 വരെ നടക്കും. ലെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകള്‍ നടക്കുക. ഗണപതി പൂജ, വിളക്ക് പൂജ, പുഷ്പാഞ്ജലി, അഭിഷേകം, ഭജന്‍, ആരതി/ദീപാരാധന, പടി പൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജയശ്രീ: 07983838310 (ബാസില്‍ഡണ്‍), ശ്രീകുമാര്‍: 07939927602 (ബാസില്‍ഡണ്‍), ബ്രിജേഷ്: 07440212078 (ചെംസ്ഫോര്‍ഡ്), സീമ: 07825992955 (കോള്‍ചെസ്റ്റര്‍), രാധാകൃഷ്ണന്‍: 07748693391 (ഹാര്‍ലോ)
Full Story
  31-10-2022
ക്രിസ്തു രാജത്വ തിരുന്നാള്‍ നവംബര്‍ 19 ന്
ക്രിസ്തുവിന്റെ രാജത്വം ഉയര്‍ത്തികാട്ടി, യഥാര്‍ത്ഥ ജീവിത വഴികള്‍ കണ്ടെത്തി, വിശ്വാസ സത്യങ്ങള്‍ മുറുകെപിടിക്കാനും, ക്രിസ്തു ആണ് സകലരുടെയും നാഥനും, രക്ഷകനും, നിയന്താവുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്തു രാജത്വ തിരുന്നാള്‍.

ക്രൈസ്തവ പാരമ്പര്യത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ പുണ്യ ഭൂമിയാണ് തിരുവനന്തപുരം അതിരൂപതയിലെ മാദ്രേ-ദെ-ദേവൂസ് ഇടവക ദേവാലയം. ക്രിസ്തു വര്‍ഷം 1544 ല്‍ ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനെന്ന് പ്രഖ്യാതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തന്റെ രണ്ടാമത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവിതാംകൂറിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ എത്തുകയും വെട്ടുകാടില്‍ മാദ്രേ- ദെ- ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമുള്ള ഈ പ്രസിദ്ധ ദേവാലയം
Full Story
  05-10-2022
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു വരികയാണ്. ഈമാസം ഏഴു വരെ ഇത് തുടരുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസമായ എട്ടിന് സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് രാവിലെ 10 മണിക്ക് തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് 10.30 മണിക്ക് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടും. തിരുനാള്‍ കുര്‍ബാനയില്‍ ഫാ. മാത്യു വലിയ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോഷി
Full Story
  31-08-2022
ഫയര്‍ & ഗ്ലോറി ' ശുശ്രൂഷയുമായി പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി സെഹിയോന്‍ വീണ്ടും യുകെയില്‍
പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് സെന്റെറില്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്ട്രേഷന്‍ ആരംഭിച്ചു.

www.sehionuk.org എന്ന വെബ്സൈറ്റില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ് 07414 747573.
Full Story
  29-08-2022
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി 3 ദിവസത്തെ താമസിച്ചുള്ള ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പര്‍ 16ന് ഉച്ചകഴിഞ്ഞു 2 ന് തുടങ്ങി 18 ന് ഞായറാഴ്ച വൈകിട്ട് 4 ന് അവസാനിക്കും .
afcmuk .org/register

എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

മെല്‍വിന്‍ 07546112573

ആഷ്‌ലി 07402910868.
Full Story
  25-08-2022
സിറോ മലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി നിയമിതരായി
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാര്‍ തെരഞ്ഞെടുത്തത്.


തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതിവഴി ലഭിച്ചിരുന്നു.

മെത്രാന്‍ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25ാം തീയതി സിനഡ് പിതാക്കന്മാരുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജര്‍മ്മനിയിലായിരിക്കുന്ന
Full Story
  25-07-2022
എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാന്‍
സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാനാണ് നിര്‍ദ്ദേശം. വത്തിക്കാന്‍ സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.

അതേസമയം, ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ
Full Story
[25][26][27][28][29]
 
-->




 
Close Window